മുംബൈയില്‍ കോവിഡ് ബാധിച്ച്‌ മലയാളി ചികിത്സ കിട്ടാതെ മരിച്ചു

മുംബൈ : രാജ്യത്തെ കോവിഡ് ഹോട്ട്സ്പോട്ടായ മുംബൈയിൽ ഇന്നലെയാണ് ഒരു മലയാളി കൂടി മരിച്ചത്. ഇദ്ദേഹത്തിന് കോവിഡ് ബാധിച്ച ശേഷം വേണ്ടത്ര ചികിത്സകിട്ടാത്തതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണശേഷൺ ഇദ്ദേഹത്തിന്റെ മൃതദേഹത്തിന് ഭാര്യ കാവലിരുന്നത് 9 മണിക്കൂറാണ്. മുംബൈയിലെ വീട്ടില്‍ മരിച്ച കാന്തിവ്‍ലി ഠാക്കൂര്‍ കോംപ്ലക്സ് ഓം സിദ്ധിവിനായക് കോംപ്ലക്സില്‍ താമസിക്കുന്ന മല്ലപ്പള്ളി പാടിമണ്‍ കുറിച്ചിയില്‍ ഈന്തനോലിക്കല്‍ മത്തായി വര്‍ഗീസിന്റെ (രാജു- 56) മൃതദേഹം അധികൃതര്‍ ഏറ്റെടുക്കാൻ വൈതിയത് 9 മണിക്കൂറാണ്.

അധികൃതര്‍ ഏറ്റെടുക്കാതിരുന്നതിനാലാണ് ഭാര്യ ഏലിയാമ്മ രാവിലെ മുതല്‍ സഹായാഭ്യര്‍ഥന നടത്തി കാത്തിരിക്കേണ്ടി വന്നത്. കോവി‍ഡ് ഭീതിമൂലം അവയൽവാസികളും സഹായത്തിന് എത്തിയിരുന്നില്ല. ഒടുവില്‍ മലയാളി സംഘടനാ പ്രവര്‍ത്തകര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് വൈകിട്ട് മുനിസിപ്പാലിറ്റി അധികൃതര്‍ എത്തി മൃതദേഹം സംസ്കരിച്ചത്. സഹായത്തിന് അഭ്യര്‍ത്ഥിച്ചവരെല്ലാം രോ​ഗം ഭയന്ന് മാറിനില്‍ക്കുകയാണ് ചെയ്തത്. ഇവര്‍ക്ക് മക്കളില്ല.

Loading...

അലര്‍ജിയെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് കോവിഡ് പരിശോധന നടത്തിയത്. തുടര്‍ന്ന് അന്ധേരി സെവന്‍ ഹില്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിത ​ഗുരുതരമാണെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ മടക്കി അയക്കുകയായിരുന്നു. കോവിഡ് ബാധിച്ച്‌ മുംബൈയില്‍ മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഇദ്ദേഹം. പവെയ് റിനൈസെന്‍സ് ഹോട്ടലില്‍ എക്സിക്യൂട്ടീവ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു മത്തായി വര്‍​ഗീസ്.