മുംബൈ: അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ പിറന്നാള്‍ ആഘോഷമാക്കിയ യുവാവ് പൊലീസ് കസ്റ്റഡിയില്‍ .മുംബൈയിലെ ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.ഡിസംബര്‍ 26നായിരുന്നു ദാവൂദിന്റെ പിറന്നാള്‍.ദാവൂദ് ഇബ്രാഹിമിന്റെ ചിത്രങ്ങളും ‘ഹാപ്പി ബര്‍ത്ത്‌ഡേ ബോസ്’ എന്നെഴുതിയ കേക്കിന്റെയും ചിത്രങ്ങളും ഷേര ചിക്‌ന എന്നയാളാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.
ദാവൂദിന്റെ ഒളിത്താവളമായിരുന്ന മുംബൈയിലെ ഡോഗ്രിയില്‍ വച്ചാണ് ഇവര്‍ പിറന്നാള്‍ ആഘോഷിച്ചതെന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളിലൂടെ പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
ഫേസ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് ദാവൂദിന് ജന്മദിനാശംസകള് നേര്‍ന്ന് പോസ്റ്റിട്ടതെന്നാണ് ഇയാളുടെ വിശദീകരണം. തന്റെ പരിചയക്കാരനായ ദാവൂദിന്റെ ജന്മദിനമാണ് ആഘോഷിച്ചത്, ദാവൂദ് ഇബ്രാഹിമിന്റേത് അല്ലെന്നും ഇയാള്‍ വാദിച്ചിരുന്നു. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരുകയാണ്.
ദാവൂദുമായി ബന്ധമുള്ളയാളാണോ കസ്റ്റഡിയിലെടുത്ത യുവാവ് എന്ന അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച്.അതേസമയം, ചിത്രങ്ങളില്‍ ടാഗ് ചെയ്ത മൂന്ന് പേര്‍ക്കായും അന്വേഷണം തുടങ്ങി. ദാവൂദിന്റെ ഒളിത്താവളമായിരുന്ന മുംബൈയിലെ ഡോഗ്രിയില്‍ വച്ചാണ് ഇവര്‍ പിറന്നാള്‍ ആഘോഷിച്ചതെന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളിലൂടെ പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.