ഹോട്ടലില്‍ റെയ്ഡ്; പെണ്‍വാണിഭസംഘം പിടിയില്‍; നടിമാര്‍ ഉള്‍പ്പെടെ കുടുങ്ങി

മുംബൈയില്‍ നടിമാരേയും അവതാരകരായ പെണ്‍കുട്ടികളേയും കുരുക്കിലാക്കി പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്ധേരിയില്‍ സിറ്റി പോലീസിന്റെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ച് നടത്തിയ റെയ്ഡിലാണ്‌വന്‍ പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളെ എത്തിച്ച്‌ നല്‍കിയിരുന്ന ബോളിവുഡ് കാസ്റ്റിങ് ഡയറക്ടര്‍ നവീന്‍ കുമാര്‍ പ്രേംലാല്‍ ആര്യയും അറസ്റ്റിലായ സംഘത്തിലുണ്ട്. അന്ധേരി മേഖലയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഈ സംഘത്തില്‍ നിന്നും പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ടിവി-സീരിയല്‍ അഭിനേതാക്കളായ മൂന്ന് പെണ്‍കുട്ടികളെ പോലീസ് രക്ഷിച്ചു.

ഇവിടെ നടത്തിയ റെയ്ഡിനു പിന്നാലെ പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘത്തിലേക്ക് എത്തിച്ച ഇടപാടുകാരിയായ പ്രിയ ശര്‍മ(29)എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരാണ് പെണ്‍വാണിഭ സംഘത്തെ നിയന്ത്രിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. കണ്ടിവല്ലീ ഈസ്റ്റ് ഭാഗത്ത് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഏജന്‍സി നടത്തിപ്പുകാരിയാണ് പ്രിയ ശര്‍മ്മയെന്നും പോലീസ് പറഞ്ഞു. പ്രമുഖ ഷോയിലെ അവതാരക, മറാത്തി സീരിയലില്‍ അഭിനയിച്ച പെണ്‍കുട്ടി, വെബ് സീരിസ് താരമായ പെണ്‍കുട്ടി എന്നിവരെയാണ് പോലീസ് രക്ഷപ്പെടുത്തിയത്.

Loading...

സംഭവത്തില്‍ പ്രിയയ്ക്കെതിരേ കേസ് ഫയല്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

നവീന്‍കുമാറിന്റെ പെണ്‍വാണിഭ റാക്കറ്റിനെക്കുറിച്ച്‌ സൂചന കിട്ടിയതോടെ, രഹസ്യ കെണിയിലൂടെയാണ് സംഘത്തെ കുടുക്കിയതെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഒരു കസ്റ്റമര്‍ മുഖേന നവീന്‍ കുമാറിനെ ബന്ധപ്പെടുകയും, സിനിമാരംഗത്തുള്ള രണ്ട് പെണ്‍കുട്ടികളെ ആവശ്യപ്പെടുകയുമായിരുന്നു. ഓരോ പെണ്‍കുട്ടിക്കും 60,000 രൂപയാണ് നവീന്‍കുമാര്‍ ആവശ്യപ്പെട്ടത്. കൂടാതെ ഹോട്ടലില്‍ അഡ്വാന്‍സായി റൂം ബുക്ക് ചെയ്യാനും ആവശ്യപ്പെട്ടു. ഇപ്രകാരം ചെയ്തതിന് പിന്നാലെ നവീന്‍ കുമാര്‍ പെണ്‍കുട്ടികളുമായി എത്തുകയും, പൊലീസ് മൂവരെയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നുവെന്നും ഇന്‍സ്പെക്ടര്‍ സന്ദേശ് രവാലെ പറഞ്ഞു.

അതേസമയം സിനിമ-സീരിയല്‍ നടിമാര്‍ ഉള്‍പ്പെട്ട സെക്സ് റാക്കറ്റും മുന്‍പ് പിടിയിലായിട്ടുണ്ട്. മുംബൈ അന്ധേരിയിലെ ത്രീ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ച സംഘത്തെയാണ് സിറ്റി പൊലീസിന്റെ സാമൂഹ്യസേവന വിഭാഗം വ്യാഴാഴ്ച പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഈ സംഘത്തിലുണ്ടായിരുന്നു. സെക്സ് റാക്കറ്റിന് നേതൃത്വം നല്‍കിയ പ്രിയ ശര്‍മ്മയുടെ(29) അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ മൂന്ന് പെണ്‍കുട്ടികളെയാണ് പൊലീസ് കണ്ടെത്തി മോചിപ്പിച്ചത്. വേശ്യാവൃത്തിയിലേര്‍പ്പെടാന്‍ പെണ്‍കുട്ടികളെ പ്രിയ ശര്‍മ്മ നിര്‍ബന്ധിച്ചുവെന്നാണ് കണ്ടെത്തല്‍.

പ്രിയ ശര്‍മ്മയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി. ട്രാവല്‍ ഏജന്‍സി നടത്തുന്ന ഇവര്‍ക്ക് മറ്റ് ചില ഇടപാടുകള്‍ ഉള്ളതായി ശ്രദ്ധയില്‍ പെട്ടിരുന്നു. തുടര്‍ന്നാണ് അന്വേഷണം നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ സന്ദേഷ് റെവാലെ പറഞ്ഞു. സംഘത്തില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീകളിലൊരാള്‍ നടിയും ഗായികയുമാണ്. സാവ്ധാന്‍ ഇന്ത്യ എന്ന ടിവി പരിപാടിയില്‍ അഭിനയിക്കുന്ന വ്യക്തി കൂടിയാണ് ഇവര്‍. മറാത്തി സിനിമകളിലും സീരിയലുകളിലും അഭിനയിക്കുന്ന യുവതിയാണ് മറ്റൊരാള്‍. വെബ് സീരിസില്‍ അഭിനയിക്കുന്ന നടിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി.