മുംബൈ: വിദ്യാര്‍ത്ഥിനിയോട് അറ്റന്‍ഡന്‍സ് നല്‍കണമെങ്കിലും പരീക്ഷയ്ക്ക് വിജയിപ്പിക്കണമെങ്കിലും ലൈംഗിക ബന്ധത്തിന് തയ്യാറാകണം എന്നാവശ്യപ്പെട്ട അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ മുംബൈയിലെ കോളേജിലാണ് സംഭവം നടന്നത്.
പത്തൊമ്പതുകാരിയായ വിദ്യാര്തഥിനിയ്ക്ക് ചില വ്യക്തിപരമായ കാരണങ്ങളാല്‍ കെമിസ്ട്രി ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. പ്രാക്ടിക്കല്‍ പരീക്ഷയെഴുതാന്‍ അറ്റന്‍ഡന്‍സ് പ്രശ്നമായപ്പോള്‍ വിദ്യാര്‍ത്ഥിനി അധ്യാപകനോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.
എന്നാല്‍ ലൈംഗിക ബന്ധത്തിന് സമ്മതിക്കുകയാണെങ്കില്‍ അറ്റന്‍ഡന്‍സും തരാം തിയറി പരീക്ഷയിലും പ്രാക്ടിക്കല്‍ പരീക്ഷയിലും വിജയിപ്പിക്കുയും ചെയ്യാമെന്ന് അധ്യാപകന് പറഞ്ഞതായി പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാനിയമം 354 (സ്ത്രീത്വത്തെ അപമാനിക്കല്‍) ചുമത്തി അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയ്ക്ക് മുന്നില്‍ ഹാജരാക്കുകയും തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു