കമലാ മില്‍സിലെ തീപിടുത്തല്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിനിരവധി ജീവന്‍രക്ഷിച്ച പോലീസുദ്യോഗസ്ഥന്‍ സുദര്‍ശനന്‍സിന്ദേയുടെ ചിത്രം വൈറലാകുന്നു

മുംബൈ: കമലാ മില്‍സിലെ തീപിടുത്തല്‍ 15-ഓളം പേര്‍ ശ്വാസം മുട്ടി ശ്വാസം മുട്ടിമരിക്കുകയുെ 21ആളുകള്‍ പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി നിരവധിയാളുകളുടെ ജീവന്‍ രക്ഷിച്ച മുംബൈ സിവല്‍പോലീസുദ്യോഗസ്ഥന്‍ സുദര്‍ശനന്‍ സിന്ദേ യുടെ ചിത്രം വൈറലാകുന്നു.നിരവധിയാളുകള്‍ തടിച്ചു കൂടിയിട്ടും ആരും തീ പിടിച്ച കെട്ടിടത്തില്‍ കയറാന്‍ കൂട്ടാക്കാതിരുന്നപ്പോള്‍ സ്വന്തം ജീവന്‍ പോയാലും വേണ്ടില്ല ആളുകളെ രക്ഷിക്കണമെന്ന ചിന്തടോയേ സുദര്‍ശന്‍ പുകയും മാംസംകത്തിയ രൂക്ഷഗന്ധവുള്ള കമലമില്‍സ്സിനകത്തേയക്കു കയറി പരുക്കേറ്റ് കിടന്നവരെ കെട്ടിടത്തിനു പുറത്തു കൊണ്ടെത്തിച്ചത് മറ്റു പോലീസുകാരുപോലും കെട്ടിടത്തില്‍ കയറാന്‍ മടിച്ചു നില്‍ക്കുകയായിരുന്നു.അപകടത്തില്‍ പൊള്ളലേറ്റ യുവതിയെയും കൊണ്ടു പുറത്തേയ്ക്കു വരുന്ന സുദര്‍ശനന്‍സിന്ദേയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

2017 ഡിസംബര്‍ മാസം 29 -ാം തീയതി വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സേനാപധി മാര്‍ഗിലെ കമല മില്‍സിന്റെ ആറു നില കെട്ടിടത്തിന് തീപിടിച്ചത്.
പിറന്നാള്‍ ആഘോഷം നടക്കുന്നതിനിടയില്‍ കെട്ടിടത്തിന്റെ മുകളില്‍ പ്രവര്‍ത്തിച്ചിരുന്ന പബ്ബില്‍നിന്നുമാണ് തീപിടുത്തമുണ്ടായത് ഇതില്‍ 28-ാം പിറന്നാള്‍ ആഘോഷിക്കാനെത്തിയ ഖുഷ്ബു എന്നയുവതിയും മരിച്ചിരുന്നു.മരിച്ചവരില്‍ എല്ലാം 20 നും 30 നും ഇടയില്‍ പ്രായമുള്ള യുവതികളാണ്. തീപടര്‍ന്നതോടെ രക്ഷപ്പെടാനായി റസ്റ്റോറന്റിലെ വാഷ്റൂമില്‍ അഭയം തേടുകയായിരുന്നുവെന്നാണ് സൂചന. യുവതികളുടെ മൃതദേഹം വാഷ്റൂമിനു സമീപത്തു നിന്നാണ് കണ്ടെടുത്തത്.

Loading...