വികാരിയേ മാറ്റിയപ്പോൾ വിശ്വാസികൾ പള്ളിയും സൺഡേ സ്കൂളും പൂട്ടി, ജനറാളിന്റെ കോലം കത്തിച്ചു

മുണ്ടക്കയം: 3വർഷത്തേക്ക് വന്ന വികായിയച്ചൻ മുണ്ടക്കയം പുഞ്ചവയല്‍ സെന്റ് സെബാസ്റ്റ്യന്‍ ഇടവകക്കാർക്ക് ജനകീയനും നല്ല ഇടയനും ആയിരുന്നു. എന്നാൽ 2വർഷമായപ്പോൾ വളരെ പെട്ടെന്ന് ഒരു ദിവസം വികാരിയേ മാറ്റികൊണ്ട് രൂപതയിൽ നിന്നും അറിയിപ്പ്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കകം പള്ളിയില്‍ നിന്നും മാറണമെന്നതായിരുന്നു രൂപതാകേന്ദ്രത്തില്‍ നിന്നെത്തിയ നിര്‍ദേശം. ഒരു കാരണവുമില്ല. 95% ഇടവകക്കാർക്കും ഈ വൈദീകനേ വേണം. എന്നാൽ ചില ആളുകളും രൂപതയിലേ വികാരി ജനറാളും ചേർന്ന് 95% വിശ്വാസികളുടെ തീരുമാനത്തേ വെട്ടി. ഇതോടെ ഇടവകക്കാരുടെ പ്രതിഷേധം അണപൊട്ടുകയായിരുന്നു.

ഇടവക വികാരിയെ മാറ്റിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മുണ്ടക്കയം പുഞ്ചവയലില്‍ ഒരു വിഭാഗം വിശ്വാസികള്‍ പള്ളി പൂട്ടി. പുഞ്ചവയല്‍ സെന്റ് സെബാസ്റ്റ്യന്‍ പളളി വികാരിയായ ഫാദര്‍ ജോര്‍ജ് നെല്ലിക്കലിനെ അണക്കര കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് മാറ്റിക്കൊണ്ട് ശനിയാഴ്ചയാണ് രൂപതാ കേന്ദ്രത്തില്‍ നിന്ന് ഉത്തരവുണ്ടായത്.
ഇത് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന ഒരുപറ്റം വിശ്വാസികളാണ് പ്രതിഷേധവുമായെത്തിയത്. ഇന്നലെ രാവിലെ ഏഴ് മണിക്ക് നടന്ന കുര്‍ബ്ബാനയ്ക്ക് ശേഷം ഇവര്‍ പള്ളി പൂട്ടി. മതബോധന ക്ലാസ്സുകള്‍ നടക്കുന്ന ക്ലാസ്സ് മുറികളും ഇവര്‍ പൂട്ടി. തുടര്‍ന്ന് വികാരി ജനറാള്‍ ഫാദര്‍ കുര്യന്‍ താമരശ്ശേരിയുടെ കോലവും കത്തിച്ചു.

മൂന്ന് വര്‍ഷത്തേയ്ക്കാണ് ഫാ. ജോര്‍ജ്ജിനെ ഇവിടെ നിയമിച്ചത്. ഇനി ഒരു വര്‍ഷംകൂടി സേവനകാലാവധിയുണ്ട്. ചില തത്പരകക്ഷികളുടെ സമ്മര്‍ദ്ദം മൂലമാണ് വൈദികനെ ഇവിടെ നിന്നും മാറ്റാന്‍ ശ്രമം നടക്കുന്നതിന് പിന്നിലെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു. 500 കുടുംബങ്ങളുള്ള ഇടവകയില്‍, 90 ശതമാനവും വൈദികനെ മാറ്റരുതെന്ന നിലപാടിലാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇടവകയ്ക്ക് ഏറെവികസനമെത്തിച്ച വൈദികനെ മാറ്റാനനുവദിക്കില്ലെന്ന നിലപാടിലാണ് സ്ത്രീകളടക്കമുള്ള വിശ്വാസസമൂഹം.വികാരിയെ മാറ്റിയ തീരുമാനം പുന:പരിശോധിക്കണമെന്ന ആവശ്യമാണ് ഇദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്നത്. ഇക്കാര്യമുന്നയിച്ച് പ്രതിഷേധം നടത്തുന്നവര്‍ പള്ളി പരിസരത്ത് തടിച്ച് കൂടി.  പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Top