മൂന്നാര്‍ രാജമലയില്‍ വന്‍ മണ്ണിടിച്ചില്‍, ലയങ്ങളില്‍ മണ്ണിടിഞ്ഞ് വീണ് മരണം

മൂന്നാര്‍ : മൂന്നാറില്‍ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ നാല് മരണം. മൂന്നാര്‍ രാജമലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്.തോട്ടം തൊഴിലാളികളുടെ ലയങ്ങളുടെ മുകളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. നാല് പേര്‍ മരിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പേരെ കാണാതായിട്ടുണ്ട് എന്നും വിവരങ്ങള്‍ ഉണ്ട്. നാല് ലയങ്ങളിലായി എണ്‍പതില്‍ അധികം പേര്‍ താമസിക്കുന്നുണ്ടായിരുന്നു. അതേസമയം രക്ഷാ പ്രവര്‍ത്തനം ദുഷ്‌ക്കരമെന്ന് മന്ത്രി എംഎം മണി.

രക്ഷാപ്രവര്‍ത്തകര്‍ക്ക് രാജമലയിലേക്ക് എത്തിച്ചേരാന്‍ സാധിക്കുന്നില്ലെന്നും പോലീസും ഫയഫോഴ്‌സും സ്ഥലത്തേക്ക് എത്താനുള്ള ശ്രമത്തിലാണെന്നും മന്ത്രി അറിയിച്ചു.കനത്ത മഴയെ തുടര്‍ന്നാണ് മൂന്നാറിന് സമീപം രാജമലയില്‍ ശക്തമായ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞ് പെട്ടുമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഇരുപതോളം വീടുകള്‍ മണ്ണിനടിയില്‍ പെട്ടെന്നാണ് റിപ്പോര്‍ട്ട്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലമാണ് ഇത്. എണ്‍പതോളം പേര്‍ താമസിക്കുന്നതാണ് ഈ ലയം. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായും സൂചനയുണ്ട്.

Loading...