സാനിറ്റൈസർ നിർമാണത്തിനുള്ള ആൽക്കഹോൾ കുടിച്ചു, മൂന്നാറിലെ ഹോംസ്റ്റേ ഉടമ മരിച്ചു

മൂന്നാര്‍: സാനിറ്റൈസർ നിർമാണത്തിനുള്ള ആൽക്കഹോൾ കുടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന മൂന്നാറിലെ ഹോംസ്റ്റേ ഉടമ മരിച്ചു. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി തങ്കപ്പനാണ് (72) മരിച്ചത്. കൊറോണ ക്കാലത്ത് നിരവധി പേരാണ് മദ്യം ലഭിക്കാതെ സാനിറ്റൈസർ കഴിച്ച് മരണത്തിന് കീഴടങ്ങിത്.

ഹോം സ്റ്റേയിൽ താമസിക്കാൻ എത്തിയ സുഹൃത്തിനൊപ്പം ചേർന്ന് തങ്കപ്പനും ഡ്രൈവറും സാനിറ്റെസർ ആൽക്കഹോൾ കുടിച്ചത് കഴിഞ്ഞ മാസം 29 നാണ്. ഡ്രൈവർ ജോബി കഴിഞ്ഞ ആഴ്ച മരിച്ചിരുന്നു. ആൽക്കഹോൾ കൊണ്ടുവന്ന സുഹൃത്ത് മനോജ് കണ്ണിൻ്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട് ചികിത്സയിലാണ്.

Loading...

ഇവർക്ക് എവിടെനിന്നാണ് അൽക്കഹോൾ ലഭിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ മാസം 30 ന് പ്രവേശിപ്പിച്ച തങ്കപ്പൻ ​ഗുരുതരവസ്ഥയിൽ ആശുപത്രിയിൽ തുടരുകയായിരുന്നു.