പൊമ്പിളൈ ഒരുമൈ സാംസ്‌കാരിക കൂട്ടായ്മ ഇന്ന്; സമരം അവസാനിപ്പിച്ചേക്കും.?

മൂ​ന്നാ​ർ  : പൊ​മ്പി​ളൈ ഒ​രു​മൈ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാ​ർ ടൗ​ണി​ൽ ന​ട​ത്തി​വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല റി​ലേ സ​മ​ര​ത്തി​ന്​ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ഇന്ന് മൂ​ന്നാ​റി​ൽ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ ന​ട​ക്കും. കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ല​തി​ക സു​ഭാ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന് സാം​സ്കാ​രി​ക കൂ​ട്ടാ​യ്​​മ ന​ട​ക്കു​ന്ന​ത്.

രാ​വി​ലെ മൂ​ന്നാ​ർ ടൗ​ണി​ൽ ആം ​ആ​ദ്​​മി പ്ര​വ​ർ​ത്ത​ക​രും കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളും ന​യി​ക്കു​ന്ന സാം​സ്​​കാ​രി​ക കൂ​ട്ടാ​യ്മ​ക്ക്​​ ശേ​ഷം ന​ട​ത്തു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഗോ​മ​തി​യ​ട​ക്ക​മു​ള്ള​വ​ർ പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ 22നാ​ണ് പൊ​മ്പി​ളൈ ഒ​രു​മൈ​ക്കെ​തി​രെ വി​വാ​ദ പ്ര​സം​ഗം ന​ട​ത്തി​യ മ​ന്ത്രി എം.​എം. മ​ണി രാ​ജി​വെ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഗോ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ആ​രം​ഭി​ച്ച​ത്.

കോ​ൺ​ഗ്ര​സി​ന്റെയും ആം ​ആ​ദ്​​മി പാ​ർ​ട്ടി​യു​ടെ​യും സം​സ്​​ഥാ​ന നേ​താ​ക്ക​ൾ പൊ​മ്പി​ളൈ ഒ​രു​മൈ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് മൂ​ന്നാ​റി​ലെ​ത്തി​യെ​ങ്കി​ലും കോ​ൺ​ഗ്ര​സ്​ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല.