Literature social Media

‘പ്രളയത്തിന് ആരാണ് ഉത്തര വാദി?’ ;മുരളി തുമ്മാരുകുടി എഴുതുന്നു

നൂറ്റാണ്ടിലേ ഏറ്റവും വലിയ മഹാപ്രളയത്തെ കേരളം നേരിട്ടത് ഒറ്റക്കെട്ടായാണ്. കേരള സമൂഹത്തിന്റെ കൈമെയ് മറന്നുള്ള രക്ഷാപ്രവര്‍ത്തനമാണ് അപകടത്തിന്റെ തോത് ഇത്രത്തോളം കുറച്ചത്. ഭരണപക്ഷവും പ്രതിപക്ഷവും അവര്‍ക്കൊപ്പം ജനങ്ങളും ഒറ്റക്കെട്ടായി നിന്നായിരുന്നു ദുരന്തത്തേ നേരിട്ടത്.

എന്നാല്‍ വെള്ളമിറങ്ങിയതോടെ കേരളം പഴയ കേരളമായി മാറി.. പ്രളയത്തിന് പിന്നിലെ കാരണക്കാരെ കണ്ടെത്താനുള്ള ചര്‍ച്ചയായി. ആരോപണം പ്രത്യാരോപണങ്ങളായി. ഡാം തുറന്നു വിട്ടതിലെ വീഴ്ച്ചയാണ് പ്രളയത്തിന് കാരണമെന്ന വാദവുമായി പ്രതിപക്ഷനേതാവ് അടക്കുമുള്ളവര്‍ രംഗത്ത് എത്തുകയും ചെയതു.

ഈ വിവാദങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമില്‍ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

അണ തുറക്കുന്ന വിവാദങ്ങള്‍…

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്റെ രക്ഷാ പ്രവര്‍ത്തനം അവസാനിച്ചിട്ടേ ഉള്ളൂ. പത്തുലക്ഷത്തോളം പേര്‍ ഇപ്പോഴും ക്യാംപുകളില്‍, കുറച്ചാളുകള്‍ വീട്ടിലേക്ക് മടങ്ങുന്നു. മുട്ടറ്റമുള്ള ചെളിയെയും മൂര്‍ഖന്‍ പാമ്പിനെയും വരെയാണ് അവര്‍ക്ക് നേരിടേണ്ടി വരുന്നത്. റോഡുകളും പാലങ്ങളും ശരിയാക്കേണ്ടത് മുതല്‍ പനിയും പട്ടിണി ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്തം വരെയുള്ള ഗവര്‍മെന്റ് ഉദ്യോഗസഥര്‍ പകലും രാത്രിയും ഇല്ലാതെ, ഓണവും ഈദും നോക്കാതെ പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ യുവാക്കള്‍ ഉള്‍പ്പടെയുള്ള ജനങ്ങള്‍ ഒറ്റക്കെട്ടായി സര്‍ക്കാരിനെ സഹായിക്കുന്നു. കാണുമ്പോള്‍ അഭിമാനമാണ്, കേള്‍ക്കുമ്പോള്‍ രോമാഞ്ചവും.

റോഡുകളും പാലങ്ങളും ശരിയാക്കേണ്ടത് മുതല്‍ പനിയും പട്ടിണി ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്തം വരെയുള്ള ഗവര്‍മെന്റ് ഉദ്യോഗസഥര്‍ പകലും രാത്രിയും ഇല്ലാതെ, ഓണവും ഈദും നോക്കാതെ പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ യുവാക്കള്‍ ഉള്‍പ്പടെയുള്ള ജനങ്ങള്‍ ഒറ്റക്കെട്ടായി സര്‍ക്കാരിനെ സഹായിക്കുന്നു. കാണുമ്പോള്‍ അഭിമാനമാണ്, കേള്‍ക്കുമ്പോള്‍ രോമാഞ്ചവും.ഓരോ ദുരന്തവും, എന്തിന് ചെറിയ റോഡപകടം പോലും ഉണ്ടായാല്‍ അതിന്റെ അടിസ്ഥാന കാരണങ്ങളെപ്പറ്റി പഠനം നടത്തണമെന്ന ചിന്തയുള്ള ആളാണ് ഞാന്‍. അങ്ങനെ അനവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള ആളുമാണ്. പക്ഷെ അതൊന്നും ഒരു ഉത്തരവാദിയെ കണ്ടുപിടിക്കാന്‍ വേണ്ടിയല്ല. കേരളത്തില്‍ ഒരു പ്രളയം ഉണ്ടാക്കണമെന്ന് ആഗ്രഹമുള്ള ഒരാളുമില്ല. കേരളത്തില്‍ ഒരു വന്‍ പ്രളയം ഉണ്ടാക്കിയേക്കാം എന്ന ചിന്തയില്‍ ഒരാളും ഒരു തീരുമാനവും എടുത്തിട്ടില്ല.

പക്ഷെ നമ്മുടെ അണക്കെട്ടുകള്‍ എങ്ങനെയാണ് മാനേജ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ തീര്‍ച്ചയായും ചര്‍ച്ചകള്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ എന്തെങ്കിലും പിഴവുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മനസ്സിലാക്കണം, തിരുത്തണം. ആദ്യമേ ഒരാളെ അല്ലെങ്കില്‍ വകുപ്പിനെ കുറ്റവാളിയാക്കി നാം അന്വേഷണം തുടങ്ങിയാല്‍ യഥാര്‍ത്ഥമായ വിവരങ്ങള്‍ ഒരിക്കലും പുറത്തു വരില്ല, നാം പാഠങ്ങള്‍ പഠിക്കുകയും ഇല്ല.

അത് മാത്രമല്ല. കേരളം ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിടുന്നത്, എത്ര നന്നായിട്ടാണ് കേരളം ഇക്കാര്യം കൈകാര്യം ചെയ്യുന്നത് എന്നൊക്കെ ലോകം ശ്രദ്ധിക്കുന്നുണ്ട്. ലോകമെമ്പാടും ഉള്ളവര്‍ കേരളത്തിന് സഹായം തരികയാണ്. ഈ അവസരത്തില്‍ ഒരു വിവാദം ഉണ്ടാക്കിയാല്‍ അതുകൊണ്ട് ഒരു മന്ത്രിയെയോ വകുപ്പിനെയോ പ്രതിരോധത്തിലാക്കാം എന്നതിലപ്പുറം ദുരന്തത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒരു ഉപകാരവും ഉണ്ടാവില്ല എന്ന് മാത്രമല്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയും മറ്റു നാട്ടുകാരുടെ സഹാനുഭൂതിയും ദുരന്തബാധിതരില്‍ നിന്ന് മാറുകയും ചെയ്യും. ഈ പ്രളയത്തെപ്പറ്റി നമ്മള്‍ തീര്‍ച്ചയായും പഠിക്കണം, പക്ഷെ എനിക്ക് ഇന്നത്തെയോ ഈ മാസത്തെയോ പ്രധാന വിഷയം തീര്‍ച്ചയായും ഇതല്ല. അടുത്ത മഴക്കാലത്തിന് മുന്‍പ് ആ പാഠങ്ങള്‍ നാം പഠിച്ചാല്‍ മതി. ഇപ്പോള്‍ ഈ തുടങ്ങുന്ന വിവാദങ്ങള്‍ ദുരിതബാധിതരുടെ താല്പര്യങ്ങള്‍ക്ക് എതിരാണ്.

Related posts

ഇനി വിജയകുമാർ പഠിക്കാൻ പോകുന്നു. അരുവിക്കര ‘ട്രോള്‍’ കരകവിയുന്നു

subeditor

പാര്‍വതിക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്, ആരും സിനിമ പിടിക്കുന്നത് നാടു നന്നാക്കാനോ സമൂഹത്തെ ഉദ്ദരിക്കാനോ അല്ല

subeditor12

എല്ലാം നിനക്ക് വേണ്ടി.. അമല പോളിനോട് പരസ്യമായി പ്രണയം തുറന്ന് പറഞ്ഞ് ആര്യ

‘ഹിന്ദുസമൂഹത്തെ അപമാനിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്തി ദുര്‍ബലമാക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്’

subeditor10

ഏത് നൂറ്റാണ്ടിലേക്കാണ് നമ്മുടെ സംഘടനകള്‍ വളരുന്നത് ? ;താരസംഘടനയ്‌ക്കെതിരെ മുരളി തുമ്മാരുകുടിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

ദുഃഖവെള്ളി, കോൺഫറൻസ്, വിരുന്ന് 

subeditor

ആശാനു പിഴച്ചു..ഈ കേസ് ഒരു മാപ്പിൽ ഒതുങ്ങില്ല..രാജിക്കൊരുങ്ങിക്കോ…

ആര്‍ത്തവ ദിവസം ഒരു ആണ്‍കുട്ടിയില്‍ നിന്നും തന്റെ മകള്‍ക്കുണ്ടായ അനുഭവം പങ്കുവെച്ച് ഒരമ്മ

subeditor10

കമന്ററികളുടെ അകമ്പടിയോടെ സച്ചിന്‍ മാങ്ങ പറിക്കുന്ന വീഡിയോ വൈറലാകുന്നു; പറിച്ചത് മാങ്ങയല്ല, നാരങ്ങയാണെന്ന് തിരുത്തി സച്ചിന്‍

subeditor12

പൂമരത്തിന്റെ റീലീസ് ഡേറ്റ് ഉറപ്പിച്ചതായി കാളിദാസ് ജയറാം

subeditor12

അടുത്ത ജന്മത്തില്‍ നിങ്ങള്‍ ആരാകും, നിങ്ങളുടെ മരണവാര്‍ത്ത എന്താകും, ഇത്തരം ഫേസ്ബുക്ക് പ്രവചനങ്ങള്‍ പരീക്ഷിച്ചിട്ടുണ്ടോ…നിങ്ങളെ കാത്തിരിക്കുന്നത് വൻ കെണി

subeditor5

ഒരു പാവം പ്രവാസി ഭാര്യയ്ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശം വൈറലാകുന്നു