Entertainment Movies

സിനിമ നിരോധിച്ച് പ്രാര്‍ത്ഥനാ സംഘങ്ങള്‍ രൂപീകരിക്കൂ: മുരളി ഗോപി.

സമൂഹത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും മറ്റും ഉത്തരവാദി സിനിമയാണെങ്കില്‍ അത് നിരോധിച്ച് പ്രാര്‍ത്ഥനാസംഘങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കൂവെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സിനിമകള്‍ക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ക്കെതിരെ ഫേസ്ബുക്കിലൂടെയാണ് മുരളി ഗോപി ആഞ്ഞടിച്ചത്.
 
അതെ, നമുക്ക് ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദി സിനിമയാണ്. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി സിനിമ കണ്ടവരെല്ലാം ഗാന്ധിസം രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നവരായി മാറി. പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് കണ്ടവര്‍ കരുത്തുള്ള ക്രൈസ്തവരായി മാറി. കൊപ്പോളയുടെ ഗോഡ്ഫാദര്‍ കണ്ടവര്‍ ക്രൂരന്മാരായ ഗ്യാങ്‌സ്റ്റേഴ്‌സ് ആയി മാറി. അതുപോലെ പ്രേമം കണ്ട യുവാക്കളെല്ലാം വഴിതെറ്റിയവരുമായി.
 
അതുകൊണ്ട് സിനിമ നിരോധിച്ച് പ്രാര്‍ത്ഥനാ സംഘങ്ങള്‍ രൂപീകരിക്കൂ, അപ്പോള്‍ കാണാം, ലോകത്തിന്റെ സുരക്ഷിതമായ പരിണാമം.ലോകമഹായുദ്ധങ്ങളില്ലാത്ത, സ്വേച്ഛാധിപതികളില്ലാത്ത, മാനഭംഗങ്ങളോ, കൊള്ളയോ രക്തച്ചൊരിച്ചിലുകളോ ഇല്ലാത്ത ലോകത്തിലേക്കുള്ള ലോകം അപ്പോള്‍ കാണാം. ഒപ്പം, യുവാക്കളല്ലാതെ അവരുടെ അധ്യാപകരുമായി പ്രണയത്തിലാകുന്നത് ആരാണെന്നും കാണാം- മുരളി ഗോപി തന്റെ വാളില്‍ കുറിച്ചു.
 
തിരുവനന്തപുരം സിഇടി കോളജിലെ സംഭവത്തിന് കാരണം പ്രേമം സിനിമയാണെന്നുള്ള ആരോപണവുമായി ഡി.ജി.പി സെന്‍കുമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ന്യൂജനറേഷന്‍ സിനിമകള്‍ സ്ത്രീ വിരുദ്ധമാണെന്നും സ്ത്രീകള്‍ എങ്ങനെയാണ് ഇത്തരം സിനിമകളെ സഹിക്കുന്നതെന്നും ഡി.ജി.പി ഇന്നലെ ചോദിച്ചിരുന്നു.

 

“Lucifer”

Related posts

ആത്മഹത്യ ചെയ്ത് മധ്യവയസ്‌കനെ പിന്‍തുണയ്ക്കുന്നവര്‍ക്കെതിരെ അവതാരിക

subeditor

തട്ടിപ്പ് കേസുകളില്‍ പിടിയിലായ മലയാളത്തിലെ മുന്‍നിര നായികമാര്‍ ;ഇവരുടെ ലക്ഷ്യം കാമവും പണവും മാത്രം

രണ്ടാം വിവാഹത്തിന് താത്പര്യമുണ്ടെന്ന് അമല പോള്‍

ഡിയറെസ്റ്റ് വാപ്പച്ചിക്ക് ആശംസകളുമായി ദുല്‍ഖര്‍

pravasishabdam news

ഭാമയുടെ അഭിനയ ജീവിതത്തിലും വില്ലനായത് ദിലീപോ? വെളിപ്പെടുത്തലുമായി പല്ലിശേരി: പൊട്ടിത്തെറിച്ചു ഉറക്കെ പറഞ്ഞു ” അവള്‍ ഇനി മലയാളസിനിമയില്‍ ഉണ്ടാകില്ല

ഞാന്‍ വൈകിയെത്താന്‍ കാരണം ഷാരുഖ് ഖാന്‍: പൃഥ്വിരാജ്

അമല പോളിന്റെ മുന്‍ ഭര്‍ത്താവ് എ എല്‍ വിജയിയുമായി, സായ് പല്ലവി പ്രണയത്തില്‍.. ഇതാണ് സത്യം

main desk

ഇനിയും ആവര്‍ത്തിച്ചാല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കും; മോഹന്‍ലാലിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവച്ച് സന്ത്യന്‍ അന്തിക്കാട്

subeditor

ശ്രീവിദ്യയുടെ പ്രണയം കമലഹാസനായിരുന്നില്ല; അവരുടെ ഹൃദയം കവര്‍ന്നയാളെ വെളിപ്പെടുത്തി ജോണ്‍പോള്‍

main desk

ലൂസിഫറില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പ്രമുഖ സംവിധായകനും

pravasishabdam online sub editor

നടിയുടെ മുറിയില്‍ അതിക്രമിച്ച് കയറി തോക്കു ചൂണ്ടി വിവാഹാഭ്യര്‍ത്ഥന; ഒടുവില്‍ സംഭവിച്ചത്…

main desk

ആ നോട്ടുബുക്കിലുണ്ടായിരുന്നത് വീട്ടിലേക്ക് വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റായിരുന്നു; നടൻ സൈനുദ്ദീനെ കുറിച്ച് രഘുനാഥ് പലേരിയുടെ ഹൃദയസ്പർശിയായ കുറിപ്പ്

subeditor