കാമുകനൊപ്പം, കുട്ടിയുമായി ഇറങ്ങിപ്പോയ യുവതി മരിച്ചനിലയില്‍,

ചാവക്കാട്:  ഭര്‍ത്താവിനെവിട്ട് ഒന്നര വയസുള്ള മകളുമായി കാമുകനോടൊപ്പം പോയ യുവതിയെ പാലക്കാട് ജില്ലയിലെ അഗളിയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാമുകന്‍ അറസ്റ്റില്‍. മുതുവട്ടൂര്‍ പെരിങ്ങാടന്‍ അശോകന്റെ മകള്‍ അശ്വനി (21) യാണ് മരിച്ചത്. ചെന്ത്രാപ്പിന്നി സ്വദേശിയായ യുവാവിന്റെ ഭാര്യയായ അശ്വനിക്ക് ഒരു പെണ്‍കുഞ്ഞുണ്ട്.

ഭര്‍ത്താവിന്റെ സുഹൃത്തും കൂടെ ജോലി ചെയ്യുന്ന ബസ്സിലെ കണ്ടക്ടറുമായ  ചെന്ത്രാപ്പിന്നി ജിനീഷിനെയാണ് (22) ചാവക്കാട് എസ്‌ഐ പി.ഡി അനൂപ്‌മോന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. ഇയാളുമായി  അടുപ്പത്തിലായ യുവതി അഗളിയില്‍ പോയി വാടകവീട്ടില്‍ താമസിക്കുകയായിരുന്നു.

Loading...

ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് അശ്വനിയേയും മകളെയും കാണാതായത്.  ബന്ധുക്കളുടെ പരാതിയില്‍  സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചാവക്കാട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ്  ഒരു മാസം മുമ്പ് ഇവര്‍ അഗളിയിലുണ്ടെന്ന് കണ്ടെത്തിയത്.

ഇതേതുടര്‍ന്ന് മൂന്നുപേരെയും പൊലീസ് ചാവക്കാട് കോടതിയില്‍ ഹാജരാക്കി. കാമുകനോടോപ്പം പോകാന്‍ അശ്വനി ആഗ്രഹം പ്രകടിപ്പിച്ചത്  കോടതി അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയേയും തന്നെയും കാമുകന്‍ ഉപദ്രവിക്കുന്നുണ്ടെന്നും രക്ഷപ്പെടുത്തണമെന്നും അശ്വനി ഭര്‍ത്താവിനേയും സ്വന്തം വീട്ടുകാരെയും ഫോണിലൂടെയും അറിയിച്ചിരുന്നു. സംഭവമറിഞ്ഞ് ബന്ധുക്കള്‍ ചൊവാഴ്ച്ച രാവിലെ അഗളിയിലേയ്ക്ക് യാത്രയായി.

എന്നാല്‍ അവിടെയെത്തിയപ്പോള്‍ അശ്വനിയുടെ മ്യതദേഹം അഗളിയിലെ ആശുപത്രിയിലെ മോര്‍ച്ചറിയി ലാണ്  കാണാനായത്. ഒന്നര വയസുള്ള മകളുമായി ആശുപത്രിയിലുണ്ടായി രുന്ന കാമുകന്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. ബന്ധുക്കള്‍ കുഞ്ഞിനെ ഏറ്റുവാങ്ങി വിവരം പോലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി കാമുകനെ കസ്റ്റഡിയിലെടുത്തു. പൊലീസ് നടപടികള്‍ പുര്‍ത്തിയാക്കിയ ശേഷം  അശ്വനിയുടെ മ്യതദേഹം നാട്ടില്‍ കൊണ്ടു വന്ന് സംസ്കരിച്ചു. കാമുകന്റെ ഉപദ്രവത്തില്‍ കുഞ്ഞിന്റെ കാലില്‍ പരിക്കേറ്റതായി ബന്ധുക്കള്‍ പറഞ്ഞു. അശ്വനിയെ  അപായപ്പെടുത്തിയതാണെന്ന് ഭര്‍ത്താവും അശ്വനിയുടെ വീട്ടുകാരും പറഞ്ഞു.