ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ; അറസ്റ്റിലായ റെനീഷ് സിപിഎം അനുഭാവി

കണ്ണൂര്‍  : കണ്ണൂർ രാമന്തളിയിൽ ആർ.എസ്​.എസ്​ പ്രവർത്തകൻ ബിജു കൊല്ലപ്പെട്ട കേസിൽ രണ്ടു പേർ കൂടി പൊലീസ്​ പിടിയിൽ. മുഖ്യപ്രതി റെനീഷും വിപിനുമാണ് പിടിയിലായത്​. രാമന്തളിയിൽ രാത്രി നടന്ന പരിശോധനയിലാണ്​ ഇരുവരെയും പൊലീസ്​ പിടിച്ചത്​. ഇതോടെ പൊലീസ്​ പിടിയിലാകുന്നവരുടെ എണ്ണം അഞ്ചായി. റെനീഷ്​ സി.പി.എം അനുഭാവിയാണ്​.

കേസിൽ ആകെ ഏഴു പ്രതികളാണ്​ ഉണ്ടായിരുന്നത്​. നേരത്തെ, പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ വാടകക്കെടുക്കാൻ സഹായിച്ചയാളും കാറി​​​​​​െൻറ ഉടമയും മറ്റൊരാളും പൊലീസ്​ പിടിയിലായിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ പൊലീസ്​ തിരിച്ചറിഞ്ഞിരുന്നു.

ബൈ​ക്കി​ൽ കാ​റി​ടി​പ്പി​ച്ച​ശേ​ഷം റോ​ഡ​രി​കി​ൽ വീ​ണ ബി​ജു​വി​നെ ര​ണ്ടു​പേ​ർ ചേ​ർ​ന്നാ​ണ് വെ​ട്ടി​യ​ത്. അ​ക്ര​മി​ക​ൾ സ​ഞ്ച​രി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലെ ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച സി.​സി.​ടി.​വി കാ​മ​റ​ക​ളി​ൽ കാ​റി​​​​​​​െൻറ ദൃ​ശ്യം പ​തി​ഞ്ഞിരുന്നു.

സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ കു​ന്ന​രു കാ​ര​ന്താ​ട്ടെ സി.​വി. ധ​ന​രാ​ജി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ 12ാം പ്ര​തി​യാ​ണ് ബി​ജു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന രാ​ജേ​ഷും ഇൗ ​കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന്​ പ​റ​യു​ന്നു. എ​ന്നാ​ൽ, അ​ക്ര​മി​ക​ൾ ബി​ജു​വി​നെ മാ​ത്രം ല​ക്ഷ്യ​മി​ട്ട​തി​നു പി​ന്നി​ലെ കാ​ര​ണം പൊ​ലീ​സ് അ​േ​ന്വ​ഷി​ക്കു​ന്നു​ണ്ട്.