തടവുകാരന്റെ ഭാര്യയെ കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കൊലക്കേസ് പ്രതി പിടിയില്‍. ജയിലിലായ ഭര്‍ത്താവിനു ജാമ്യം ശരിയാക്കിത്തരാമെന്നു വിശ്വസിപ്പിച്ച് യുവതിയെ മക്കിമല വനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കണ്ണൂര്‍ ഇരിട്ടി വിളമന പാറക്കണ്ടിപറമ്പ് വീട്ടില്‍ അശോകനെ (45) ആണ് തലപ്പുഴ പൊലീസ് ഇന്‍സ്പെക്ടര്‍ പി കെ ജിജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
സംഭവത്തിനുശേഷം കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലെ വിരാജ്പേട്ട മുറനാട് ബ്രോസി എന്ന സ്ഥലത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ സാഹസികമായാണു പൊലീസ് പിടികൂടിയത്. 2020 നവംബര്‍ 20നാണു കേസിനാസ്പദമായ സംഭവം നടന്നത്. 2019 മേയില്‍ തോല്പെട്ടിയില് ഭാര്യയെ വെട്ടിക്കൊന്നതിനു തിരുനെല്ലി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്.
ഒന്നരവര്‍ഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന പ്രതി അടുത്തിടെയാണു ജാമ്യത്തില്‍ ഇറങ്ങിയത്. തലപ്പുഴ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഷാജു, സിവില്‍ പൊലീസ് ഓഫിസര്‍ സരിത്ത്, ജില്ലാ സ്പെഷല്‍ ബ്രാഞ്ചിലെ എഎസ്ഐമാരായ സന്ദീപ്, അനില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.