സ്വത്തുതര്‍ക്കം: ജേഷ്ഠന്റെ കുടുംബത്തിലെ മൂന്നു പേരെ അനുജന് വെട്ടി കൊലപ്പെടുത്തി

കൊച്ചി: അങ്കമാലി മൂക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി. മൂത്ത സഹോദരന്റെ കുടുംബത്തെ അനുജന് വെട്ടിക്കൊല്ലുകയായിരുന്നു. പ്രതി ബാബു പൊലീസ് പിടിയിലായി. ശിവന് (60), ഭാര്യ വല്‍സ(56), മകള്‍ സ്മിത(33) എന്നിവരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.
കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട പ്രതിയെ കൊരട്ടി പൊലീസ് പരിധിയില്‍ നിന്നാണ് പിടികൂടിയത്.സ്വത്ത് തര്‍ക്കമാണ് കൊലയ്ക്ക് കാരണമായത് എന്നാണ് സൂചന. വൈകിട്ട് അഞ്ചരയോടെയാണ് ആക്രമണം. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഇരുകുടുംബങ്ങളും തമ്മില്‍ വഴക്ക് നിലനിന്നിരുന്നു. വാക്കുതര്‍ക്കം കൊലയിലെത്തുകയായിരുന്നു എന്നാണ് പ്രതി പോലീസിനോടു പഞ്ഞത്.