പുലർച്ചെ കാമുകനായ അമ്മയെ അയാൾ കഴുത്തുഞെരിച്ചു കൊന്നു; ട്രെയിനിൽ കയറ്റി പ്ലാറ്റ് ഫോമിൽ തുണി വിരിച്ച്കിടത്തിയ ശേഷം അയാൾ മുങ്ങി…

കണ്ണൂർ: നാടോടി യുവതിയുടെ കൊലപാതകത്തിന് ദൃക്സാക്ഷിയായ മൂത്ത മകൻ ആര്യൻ (6) കോടതിയിൽ രഹസ്യമൊഴി നൽകി. സി.ആർ.പി.സി. 164 പ്രകാരം തലശേരി സി.ജെ.എം. കോടതിയിൽ കോടതി നിയോഗിച്ച ദ്വിഭാഷിയുടെ സഹായത്തോടെയാണു മൊഴി രേഖപെടുത്തിയത്. കേസ് കോടതിയിൽ തെളിയിക്കാൻ ഈ മൊഴി മാത്രം മതിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പേരാവൂർ മുൻ സി.ഐ: പി. സുനിൽകുമാറിന്റെ അപേക്ഷ പരിഗണിച്ചാണു മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ ജനുവരി 15ന് പുലർച്ചെയാണു നാടോടി യുവതി ശോഭയെ കാമുകനും ബന്ധുവുമായ മഞ്ജുനാഥ് കഴുത്തു ഞെരിച്ചു കൊന്നത്. കൊലപാതകം നേരിൽ കണ്ടെന്നു കുട്ടി മൊഴി നൽകി. താനും സഹോദരി അമൃത(4)യും ഉറക്കത്തിലായിരുന്നു.ബഹളം കേട്ട് ഉണർന്നപ്പോൾ മഞ്ചുനാഥ് അമ്മയുടെ കഴുത്തു ഞെരിക്കുന്നതും ബോധം നശിച്ച അമ്മയെ കൂടാരത്തിൽനിന്ന് എടുത്ത് കൊണ്ടുപോകുന്നതും കണ്ടുവെന്നാണു കുട്ടി പറയുന്നത്. നിലവിളിച്ച തന്നെ മഞ്ജുനാഥ് സമാധാനിപ്പിച്ചു. തുടർന്നു തന്നെയും സഹോദരിയെയും ഇരിട്ടി ബസ് സ്റ്റാൻഡിലേക്കു കൂട്ടിക്കൊണ്ടു പോയി ചായയും പലഹാരവും വാങ്ങി നൽകി. പിന്നീട്‌ െമെസൂരിലേക്കും അവിടെനിന്നു ബംഗളരുവിലേക്കും കൊണ്ടുപോയി. ബംഗളരുവിൽ നിന്നും മുംെബെ ട്രെയിനിൽ കയറ്റിയശേഷം തുണി വിരിച്ച് ട്രെയിനിന്റെ പ്ലാറ്റ് ഫോമിൽ കിടത്തി. ഉടൻ മടങ്ങി വരാമെന്നു പറഞ്ഞ മഞ്ജുനാഥ് ട്രെയിനിൽനിന്നും ഇറങ്ങിപ്പോയെന്നുമാണ് ആര്യന്റെ മൊഴി. സാഹചര്യതെളിവ് മാത്രമായിരുന്നു കേസിൽ ഉണ്ടായിരുന്നത്. മുെബെയിൽനിന്ന് കണ്ടെത്തി ഇരിട്ടിയിലെത്തിച്ച ആര്യനും അമൃതയും ശിശുക്ഷേമ സമതിയുടെ ഉത്തരവ് പ്രകാരം മലപ്പുറം പാണ്ടിക്കാടുള്ള പിതൃസഹോദരിയോടൊപ്പമാണ് കഴിയുന്നത്.പേരാവൂർ സി.ഐ. സുനിൽകുമാറിന് സ്ഥലം മാറ്റം ലഭിച്ചതിനെത്തുടർന്ന് ഒന്നരമാസമായി ഇരിട്ടിയിൽ സി.ഐയില്ലായിരുന്നു. കേസിൽ ഇനി കുറ്റപത്രം നൽകുന്നത് മട്ടന്നൂർ സി.ഐ. ഷാജു ജോസഫായിരിക്കും. എ. കുട്ടികൃഷ്ണൻ പേരാവൂർ സി.ഐയായി ചുമതലയേറ്റെങ്കിലും സീനിയറായ മട്ടന്നൂർ സി.ഐയ്ക്കാണ് ഡിവൈ.എസ്.പി: പ്രജീഷ് തോട്ടത്തിൽ ഇരിട്ടിയുടെ ചുമതല നൽകിയിരിക്കുന്നത്.