കാമുകന്റെ പിറാന്നാളാഘോഷിക്കാന്‍ പോയ പെണ്‍കുട്ടിയെ കൈകാലുകള്‍ കെട്ടിയിട്ടു കൊലപ്പെടുത്തിയ നിലയില്‍, സംഭവിച്ചത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം

റയ്പൂര്‍: കാമുകന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ പോയ പെണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍. ചത്തീസ്ഘണ്ഡ് റായ്പൂരിലെ ഉള്‍നാടന്‍ ഗ്രാമത്തിലാണു മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. 25 കാരിയയ ചന്ദാ യാദവാണു കാമുകന്‍ ധനേഷ്യര്‍ സാഹുവിന്റെ കൈകളാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്. കൈകാലുകള്‍ കെട്ടിയിട്ടു കഴുത്തില്‍ മുറിവേറ്റനിലയില്‍ കാമുകന്റെ വീടിനു സമീപത്തുള്ള കനാല്‍ പ്രദേശത്തായിരുന്നു മൃതദേഹം കാണപ്പെട്ടത്. സംഭവത്തില്‍ ധനേഷ്യര്‍ അറസ്റ്റിലായി. ഡിസംബര്‍ 7 നായിരുന്നു ഇയാളുടെ പിറന്നാള്‍ ഇതിനുശേഷം പെണ്‍കുട്ടി തിരിച്ചു പോയിട്ടില്ല. പെണ്‍കുട്ടിയുടെ ജാതിപേരു പറഞ്ഞ് ഇയാള്‍ വഴക്കിട്ടതായി പറയുന്നു.

തുടര്‍ന്ന് 9 തിയതി ഇയാള്‍ പെണ്‍കുട്ടിയെ തിരികെ വീട്ടില്‍ കൊണ്ടു വിടാന്‍ പോകുന്ന വഴിക്കുവച്ചായിരുന്നു സംഭവം. വഴിയില്‍ വച്ച് ഇരുവരും തമ്മില്‍ വഴക്കിടുകയും പെട്ടന്നുണ്ടായ പ്രകോപനത്തില്‍ ഇയാള്‍ പെണ്‍കുട്ടിയെ കനാലിന്റെ സമീപത്തു വച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ചന്ദയെ കാണാതായതിനെ തുടര്‍ന്നു വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. കാമുകന്റെ വീട്ടുകാര്‍ക്കു കൊലപാതകത്തില്‍ പങ്കുണ്ട് എന്നാണു പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ആരോപണം. ഇതിനെ തുടര്‍ന്ന് ഇയാളുടെ പിതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Loading...