ചെന്നൈ: പ്രശസ്ത സംഗീതജ്ഞൻ എം.എസ്. വിശ്വനാഥൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിവിധ ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങൾക്ക് സംഗീതം നൽകി. നൂറിലേറെ മലയാളം ഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്.

Loading...

കണ്ണൂനീര്‍ത്തുളളിയെ സ്ത്രീയോടുപമിച്ച, നീലഗിരിയുടെ സഖികളെ, സ്വര്‍ണഗോപുരനര്‍ത്തകീ ശില്‍പം, വീണപൂവേ തുടങ്ങി നൂറിലേറെ പ്രശസ്ത ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച സംഗീതജ്ഞനായിരുന്നു എം.എസ്. വി. പതിറ്റാണ്ടുകള്‍ നീണ്ട സംഗീതസപര്യക്കിടെ ആയിരക്കണക്കിന് ഗാനങ്ങളുടെ പിറവിക്ക് എം.എസ്.വി കാരണഭൂതനായിട്ടുണ്ട്.

തമിഴ് മലയാളം തെലുങ്ക് എന്നീഭാഷകളിലായി 1200ലേറെ ചലചിത്രങ്ങളിലെ ഗാനങ്ങള്‍ അദ്ദേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞവയായിരുന്നു. ലളിതസംഗീതത്തിന്റെ ചക്രവര്‍ത്തി എന്ന അര്‍ത്ഥം വരുന്ന മല്ലിസൈ മന്നര്‍ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.