ഭഗവതിയുടെ തിരുനടയില്‍ വെച്ച് അബ്ദുള്ള-ഖദീജ ദമ്പതിമാരുടെ മകളുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി വിഷ്ണു

മതസൗഹാര്‍ദ്ദത്തിന്റെ ഒരു കഥയാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. കേരളത്തിലെ ചരിത്രത്തില്‍ തന്നെ ഇത്തരം ഒരു സംഭവം ആദ്യമായിരിക്കും. ഭഗവതിയുടെ തിരുനടിയില്‍ വെച്ച് വിഷ്ണു പ്രസാദ് എന്ന യുവാവ് മേല്‍പ്പറമ്പ് ഷമീംമന്‍സിലിലെ രാജേശ്വരിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ഈ കാഴ്ച കണ്ട് മനം നിറഞ്ഞ് രാജേശ്വരിയുടെ പിതാവ് അബ്ദുള്ളയും അമ്മ ഖദീജയും.

അബ്ദുള്ള-ഖദീജ ദമ്പതിമാരുടെ വളര്‍ത്തു മകളാണ് രാജേശ്വരി. തഞ്ചാവൂരു കാരിയായ രാജേശ്വരിയുടെ അച്ഛനും അമ്മയും മരിച്ചിരുന്നു. അച്ഛന്‍ ശരവണന്‍ കാസര്‍കോടും മേല്‍പ്പറമ്പിലും കൂലി പണി എടുത്താണ് ജീവിച്ചു വന്നിരുന്നത്. ഏറെ കാലമായി അബ്ദുള്ളയുടെ കുന്നരിയത്തെ വീട്ടു വളപ്പിലും കൃഷിയിടത്തിലും ശരവണന്‍ ജോലി ചെയ്തിരുന്നു. ഇങ്ങനെയാണ് രാജേശ്വരി അബ്ദുള്ളയുടെ വീട്ടില്‍ എത്തുന്നത്. അബ്ദുള്ള-ഖദീജ ദമ്പതിമാരുടെ മകള്‍ ഷമീമിനും നജീബിനും ഷെറീഫിനുമൊപ്പം അവരുടെ ഒരു സഹോദരി ആയി രാജേശ്വരിയും വളര്‍ന്നു വരികയാണ് ഉണ്ടായത്.

Loading...

വിവാഹ ആലോചന വന്നപ്പോള്‍ അബ്ദുള്ളയും വീട്ടുകാരും വിഷ്ണുവിന്റെ വീട്ടില്‍ എത്തി കാര്യങ്ങള്‍ തിരക്കി. പുതിയ കോട്ടയിലെ ബാലചന്ദ്രന്‍ – ജയന്തി ദമ്പതികളുടെ മകനാണ് വിഷ്ണു. വിവാഹം ക്ഷേത്രത്തില്‍ വെച്ച് വേണമെന്ന് വിഷ്ണുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. മുസ്ലീം സമുദായക്കാര്‍ക്ക് കൂടി കയറാവുന്ന കാഞ്ഞങ്ങാട്ടുള്ള മന്യോട് ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുക ആയിരുന്നു. ഇത് പ്രതാകമാണ് വിവാഹം നടന്നത്.

നേരത്തെയും ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിരുന്നു. ഹിന്ദു പെണ്‍കുട്ടിയെ വിവാഹം പള്ളി അങ്കണത്തില്‍ വെച്ച് നടന്നിരുന്നു. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ചേരാവള്ളി മുസ്‌ലിം ജമാഅത്ത് ആണ് ഈ തീരുമാനം കൈക്കൊണ്ടിരുന്നത്. കഴിഞ്ഞ ജനുവരി പത്തൊമ്പതിന്് ആയിരുന്നു വിവാഹം. വിവാഹ ക്ഷണക്കത്ത് അടക്കമുള്ളവ പള്ളി കമ്മിറ്റി അച്ചടിച്ച് വിതരണം ചെയ്തിരുന്നു. ചേരാവള്ളി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബിന്ദുവിന്റെ മകള്‍ അഞ്ജുവിന്റെ വിവാഹമാണ് പള്ളിക്കമ്മിറ്റി നടത്തിയത്. ബിന്ദുവിന്റെ ഭര്‍ത്താവ് അശോകന്‍ നേരത്തെ മരിച്ചു പോയി. ഏറെ നിര്‍ധനമായ സ്ഥിതിയിലാണ് കുടുംബം മുന്നോട്ട് പോകുന്നത്.

പള്ളി അങ്കണത്തില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍. കാപ്പില്‍ കിഴക്ക്, തൊട്ടേതെക്കടുത്ത് തറയില്‍ ശരത് ശശിയാണ് പെണ്‍കുട്ടിക്ക് താലി ചാര്‍ത്തിയത്. പെണ്‍കുട്ടിയുടെ മാതാവിന്റെ അഭ്യര്‍ത്ഥന പ്രകാരം വിവാഹം നടത്തിക്കൊടുക്കാമെന്ന് പള്ളി കമ്മിറ്റി വാക്കുകൊടുക്കുക ആയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തു,

വിധവയായ ബിന്ദു വാടക വീട്ടിലാണ് താമസിക്കുന്നത്. സ്വര്‍ണപ്പണിക്കാരന്‍ ആയിരുന്ന ബിന്ദുവിന്റെ ഭര്‍ത്താവ് രണ്ടുവര്‍ഷം മുമ്പാണ് മരിച്ചത്. സ്വന്തമായി ഭൂമി ഇല്ലാത്ത കുടുംബത്തിന് വാടക വീടിന്റെ ഉടമയാണ് മൃതദേഹം മറവുചെയ്യാനായി സ്ഥലം നല്‍കിയത്. ഭര്‍ത്താവ് മരിച്ചതോടെ വരുമാനം നിലച്ച കുടുംബം ദിവസച്ചിലവിന് തന്നെ ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു. മൂന്നു മാസം മുമ്പാണ് ബിന്ദു കുടുംബത്തിലെ അവസ്ഥയില്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് ജമാഅത്ത് കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീനെ സമീപിക്കുന്നത്.

നുജുമുദ്ദീന്‍ ഇക്കാര്യം പള്ളിയില്‍ ചര്‍ച്ചയ്ക്ക് വെച്ചു. കാര്യം അറിഞ്ഞപ്പോള്‍ മഹല്ല് കമ്മിറ്റി അംഗങ്ങള്‍ക്ക് പൂര്‍ണ സമ്മതം. പള്ളിയുടെ ഗ്രൗണ്ടില്‍ കല്യാണം നടത്താന്‍ തീരുമാനമായി. പെണ്‍കുട്ടിക്ക് നല്‍കേണ്ട സ്വര്‍ണവും മറ്റും സ്വരൂക്കൂട്ടാന്‍ പള്ളി കമ്മിറ്റി അംഗങ്ങള്‍ തന്നെ രംഗത്തിറങ്ങി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. സഹായവുമായി നിരവധിപേര്‍ രംഗത്തെത്തി. പത്തു പവനും രണ്ടുലക്ഷം രൂപയും പെണ്‍കുട്ടിക്ക് കൊടുക്കാനായി പള്ളി കമ്മിറ്റി നേടിയെടുത്തു. രണ്ടുലക്ഷം രൂപ പെണ്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനാണ് മഹല്ല് കമ്മിറ്റി തീരുമാനിച്ചത്.

‘ബിന്ദുവിന്റെ വിഷമം അറിഞ്ഞപ്പോള്‍, നമ്മളെങ്ങനെ സഹായിക്കാ തിരിക്കും എന്നാണ് പള്ളി കമ്മിറ്റി അംഗങ്ങള്‍ ചോദിച്ചത്. വിവാഹ ക്ഷണക്കത്തുമായി നാട്ടിലിറങ്ങിയപ്പോള്‍ ജനങ്ങള്‍ക്കും നിറഞ്ഞ സ്‌നേഹം. പള്ളി ചെയ്യുന്നത് ഏറ്റവും മഹത്തരമായ കാര്യമാണെന്ന് നാട്ടുകാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. അഞ്ഞൂറു പേര്‍ക്കുള്ള സദ്യയും ഒരുക്കുന്നുണ്ട്. വിവാഹത്തിന് നേതൃത്വം നല്‍കുന്ന പൂജാരിക്ക് വരെ പണം നല്‍കുന്നത് പള്ളി തന്നെയാണ്. അച്ഛനില്ലാത്ത കുട്ടിയാണ്…ഒരു ചെലവും ചുരുക്കരുത്, എല്ലാം അതിന്റെ ഭംഗിയില്‍ തന്നെ നടത്തണം… സന്തോഷത്തോടെ ആ കുട്ടി പുതിയ ജീവിതത്തിലേക്ക് കടക്കണം…’ പള്ളി കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീന്‍ പറഞ്ഞിരുന്നു.