എടിഎമ്മിൽ നിക്ഷേപിക്കാൻ ഏൽപ്പിച്ച പണം തട്ടിയെടുത്തു; മുസ്ലീം ലീ​ഗ് നേതാവ് അറസ്റ്റിൽ

മലപ്പുറം: എടിഎമ്മിൽ നിക്ഷേപിക്കാൻ ഏൽപ്പിച്ച പണം തട്ടിയെടുത്ത കേസിൽ മുസ്ലീംലീ​ഗ് പ്രാദേശിക നേതാവ് അറസ്റ്റിലായി. എടിഎമ്മിൽ നിക്ഷേപിക്കാൻ കരാർ കമ്പനി ഏൽപിച്ച പണം തട്ടിയെടുത്ത കേസിലാണ് മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് അറസ്റ്റിലായത്. മലപ്പുറം ഊരകം ഗ്രാമപഞ്ചായത്ത് അംഗമായ ഷിബു എൻടിയാണ് പോലീസ് പിടിയിലായത്. ഷിബു ഉൾപ്പെടെ നാലു പേരാണ് കേസിലെ പ്രതികൾ.

എടിഎമ്മുകളിൽ പണം നിക്ഷേപിക്കുന്നതിനായി കരാറെടുത്തിട്ടുള്ള സ്വകാര്യ ഏജൻസിയിലെ ജീവനക്കാരാണ് പ്രതികൾ.എടിഎമ്മുകളിൽ നിക്ഷേപിക്കാനായി കരാർ കമ്പനി ഏൽപ്പിച്ച 1,59,82,000 രൂപ ഇവർ തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ നാലു വർഷത്തോളമായി പ്രതികൾ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളുടെ നടപടിയിൽ സംശയം തോന്നിയ ഏജൻസി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേണത്തിലാണ് പ്രതികൾ പിടിയിലായത്.

Loading...