ലീഗ് നേതാവിന്റെ മകൻ നിരീക്ഷണത്തിൽ, വീട്ടിൽ കല്യാണ മേളം

കോവിഡ് നിരീക്ഷണത്തിൽ മകൻ കഴിയവേ വീട്ടിൽ വിവാഹ ആഘോഷം നടത്തി മുസ്ലീം ലീഗ് നേതാവ്.അഡ്വ. നൂര്‍ബീന റഷീദയാണ്‌ നിയമ ലംഘനം നടത്തിയത്. കൊവിഡ് നിരീക്ഷണത്തിലിരിക്കുന്ന ഇവരുടെ മകനടക്കം ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു

നിരവധി പേരാണ്‌ വിവാഹത്തിനെത്തിയതും. ഇത് സർക്കാർ നിർദ്ദേശങ്ങൾ മറികടന്നാണ്‌. എന്നാൽ പോലീസിലും ആരോഗ്യ വകുപ്പിലും അറിയിപ്പ് നല്കിയിട്ടും ഒരു നടപടിയും എടുത്തില്ല എന്ന് മാത്രമല്ല അന്വേഷണം പോലും നറ്റത്തിയിട്ടില്ല. ഇതിനെ തുടർന്ന് അഡ്വ. നൂര്‍ബീന റഷീദിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നല്കിയിരിക്കുകയാണിപ്പോൾ. ഒരു ഗ്രാമത്തേ മുഴുവൻ ഇതോടെ ഭീതിയിലാക്കി എന്നും വീട്ടിൽ ഇരിക്കുന്ന അനേക കോടി ആളുകളേയാണ്‌ പൊതു പ്രവർത്തക കൂടിയായിട്ടും അഡ്വ. നൂര്‍ബീന റഷീദ മണ്ടന്മാരാക്കിയത് എന്നും വിമർശനം ഉയർന്നു.

Loading...

മാര്‍ച്ച് 14നാണ് മകന്‍ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയത് . മാര്‍ച്ച് 21നായിരുന്നു വിവാഹം. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിവാഹ ചടങ്ങില്‍ 50 ല്‍ അധികം ആളുകള്‍ പങ്കെടുക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശം ലംഘിക്കപ്പെട്ടുവെന്നാണ് ആരോഗ്യവകുപ്പ് ആരോപിച്ചിരിക്കുന്നത് .അഡ്വ .നൂര്‍ബീന റഷീദിന്റെ വീട്ടില്‍ വച്ച് തന്നെയായിരുന്നു മകളുടെ വിവാഹം നടത്തിയത് ഇവിടെ തന്നെയാണ്‌ കോവിഡ് ബാധ നിരീക്ഷണത്തിൽ ഉള്ള മകനും ഉള്ളത്. മുന്‍ വനിതാ കമ്മീഷന്‍ അംഗവും മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമാണ് നൂര്‍ബിന.

പൊതു പ്രവർത്തകരുടേയും രാഷ്ട്രീയക്കാരുടേയും കൊറോണ നിർദ്ദേശ ലംഘനം ഇപ്പോഴും തുടരുകയാണ്‌. മാത്രമല്ല അവർ പല നിർദ്ദേശങ്ങൾ അനുസരിക്കുന്നുമില്ല. ഇടുക്കി തൊടുപുഴയില്‍ കോണ്‍ഗ്രസ് നേതാവ് രോഗവാഹകനായി നിയമസഭയിലും മന്ത്രിമാരുടെ ഓഫീസുകളിലും പാര്‍ടി പരിപാടികളിലും പങ്കെടുത്തതിലെ വിവാദവും ആശങ്കയും നിലവിലിരിക്കെയാണ് വനിതാ നേതാവിന്റെ സാമൂഹ്യദ്രോഹപരമായ നിയമലംഘനം നടന്നത്.