തലവേദന മാറാന്‍ മതചികിത്സ; യുവതിയെ പറഞ്ഞ് പറ്റിച്ച് പീഡിപ്പിച്ച ഉസ്താദ് പിടിയില്‍

പാലക്കാട്: മതചികിത്സയിലൂടെ രോഗംമാറ്റാം എന്ന് പറഞ്ഞുപറ്റിച്ച്‌ യുവതിയെ പീഡിപ്പിച്ച കേസില്‍ ഇസ്ലാമിക മതപണ്ഡിതന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി. പട്ടാമ്ബി കള്ളാടിപ്പറ്റ സ്വദേശി അബു താഹിര്‍ മുസല്യാരെയാണ് ഒറ്റപ്പാലം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

അവിവാഹിതയായ കോയമ്ബത്തൂര്‍ സ്വദേശിനെയെയാണ് മുസ്ല്യാര്‍ മതചികിത്സയ്ക്കിടെ പീഡിപ്പിച്ചത്. യുവതിക്ക് വളരെകാലമായുള്ള തലവേദനയും ദേഹംവേദനയും മാറിക്കിട്ടാനാണ് ഇയാളെ കുടുംബം സമീപിച്ചത്. ഇത് ചെകുത്താന്റെ ബാധയാണെന്നും തന്റെ ചികിത്സകൊണ്ട് മാറ്റാനാകുമെന്നും കുടുംബത്തോട് മതപണ്ഡിതന്‍ പറഞ്ഞു.

Loading...

യുവതിയെ തനിച്ചിരുത്തി ചില കര്‍മങ്ങള്‍ ചെയ്യാനുണ്ടെന്ന് ബോധിപ്പിച്ച്‌ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പീഡനെത്തെ തുടര്‍ന്ന് യുവതി പട്ടാമ്ബി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.