തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടെ പുറത്തുവന്ന കത്തിന്റെ അടിസ്‌ഥാനത്തില്‍ ജോസ് കെ. മാണി എം.പിക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുക്കണമെന്ന് സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ജോസ് കെ. മാണി തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് സരിതാ എസ്. നായര്‍ ആരോപിക്കുന്ന രീതിയിലുള്ള കത്താണ് പുറത്തുവന്നത്. എന്നാല്‍ കത്ത് തന്റെയല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സരിത.