താന്‍ കൊടുത്ത ച്യൂയിംഗം വാങ്ങാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് മൊഴി ചൊല്ലി

Loading...

ലക്‌നൗ: താന്‍ സ്‌നേഹത്തോടെ കൊടുത്ത ച്യൂയിംങ്ഗം വാങ്ങാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് മൊഴിചൊല്ലി. കോടതി പരിസരത്ത് വെച്ചാണ് സിമ്മി എന്ന യുവതിയെ മൊഴി ഭര്‍ത്താവ് ചൊല്ലിയത്.

ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. 2004 ലാണ് ഇരുവരും വിവാഹിതരായത്. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കെതിരെ സ്ത്രീധന പീഡനത്തിന് യുവതി പരാതി നല്‍കിയിരുന്നു. ഇതിന്റെ വാദത്തിനായി കോടതിയിലെത്തിയതായിരുന്നു യുവതിയും ഭര്‍ത്താവും.

Loading...

കേസിന്റെ വിശദാംശങ്ങള്‍ വക്കീലുമായി സംസാരിക്കവേ ഭര്‍ത്താവ് റഷീദ് ച്യൂയിങ്ഗവുമായി യുവതിയുടെ അടുത്തെത്തി. എന്നാല്‍ കേസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാല്‍ യുവതി ഇത് നിരസിച്ചു. സംഭവത്തില്‍ പ്രകോപിതനായ റഷീദ് ഉടന്‍ തന്നെ സിമ്മിയെ മൊഴി ചൊല്ലി.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മുത്വലാഖ് ബില്ല് പ്രകാരം കുറ്റം ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവാണ് ശിക്ഷ. മുത്വലാഖ് നിരോധന ബില്ലിന്റെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.