മുട്ടില്‍ മരംമുറി കേസ് അട്ടിമറി; സാജനും പ്രതികളും തമ്മിലുള്ള ഫോണ്‍സംഭാഷണത്തിന്റെ രേഖകള്‍ പുറത്ത്

മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്. മരംമുറിക്കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും കൺസർവേറ്റർ എൻ.ടി. സാജനും മാധ്യമപ്രവർത്തകൻ ദീപക് ധർമടവും മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന് തെളിയിക്കുന്ന ഫോൺവിളികൾ പുറത്തുവന്നു. സാജനും പ്രതികളും തമ്മിൽ നാലു മാസത്തിനിടെ 86 തവണ സംസാരിച്ചു. 24 ന്യൂസിലെ മാദ്ധ്യമ പ്രവർത്തകൻ ദീപക് ധർമ്മടവും പ്രതികളായ ആന്‍റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മിൽ നാലു മാസത്തിനിടെ 107 തവണയാണ് ഫോണിൽ ബന്ധപ്പെട്ടത്. ഗൂഢാലോചന സംബന്ധിച്ചുളള അന്വേഷണ റിപ്പോർട്ടിനെ സാധൂകരിക്കുന്ന പ്രധാനപ്പെട്ട തെളിവുകളാണ് ഈ ഫോൺവിളി രേഖകൾ.

മുട്ടിൽ മരംമുറി കേസ് മറയ്ക്കാനും മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനുമായി മറ്റൊരു വ്യാജക്കേസ് ഉണ്ടാക്കുകയായിരുന്നു. ഇതുസംബന്ധിച്ചുളള വ്യാജ വാർത്തകൾ പുറത്തുവന്നിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതികളുമായി ഇവർ ദീർഘനേരം നടചത്തിയ ഫോൺ സംഭാഷണത്തിന്റെ രേകഖൾ പുറത്തുവന്നിരിക്കുന്നത്.

Loading...

വനംവകുപ്പ് എപിസിസിഎഫ് രാജേഷ് രവീന്ദ്രന്‍റെ അന്വേഷണ റിപ്പോ‍ർട്ടിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം കെ സമീറിനെ കള്ളക്കേസിൽ കടുക്കാൻ സാജനും ആൻ്റോ അഗസ്റ്റിനും മാദ്ധ്യമ പ്രവർത്തകൻ ദീപക് ധർമ്മടവും ചേ‍ർന്ന് ഒരു സംഘമായി പ്രവർത്തിച്ചെന്നാണ് രാജേഷ് രവീന്ദ്രന്റെ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.