കണ്ണൂർ : സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ വാഹനം അപകടത്തിൽപ്പെട്ടു. കണ്ണൂർ മമ്പറത്തിനടുത്ത് വെച്ചാണ് ജയരാജൻ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ജയരാജന് പരിക്കേൽക്കുകയും ചെയ്തു. എം വി ജയരാജൻ്റെ കാൽമുട്ടിനാണ് പരിക്കേറ്റത്. എന്നാൽ പരിക്ക് ഗുരുതരമല്ല