ചികിത്സയില്‍ കഴിയുന്ന എം.വി ജയരാജന്റെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

കണ്ണൂര്‍: കോവിഡ് ബാധിച്ച് കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന എം വി ജയരാജന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.ഇതേ നില തുടര്‍ന്നാല്‍ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ആരോഗ്യ പുരോഗതി കൈവരിക്കുമെന്നാണ് കരുതുന്നതെന്നും എന്നാല്‍ കോവിഡിനൊപ്പമുള്ള ന്യുമോണിയ ശ്വാസകോശത്തെ വലിയരീതിയില്‍ ബാധിച്ചതിനാല്‍ ഗുരുതരാവസ്ഥ മാറിയിട്ടില്ലെന്നും കടുത്ത ജാഗ്രത തുടരുകയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കോവിഡിന്റെ തീവ്രത സൂചിപ്പിക്കുന്ന രക്തത്തിലെ സൂചകങ്ങള്‍ ഉയര്‍ന്നുതന്നെ നില്‍ക്കുകയാണെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.