എന്നെ പേടിപ്പിക്കാനൊന്നും നോക്കേണ്ട അതിനൊന്നും നിങ്ങളായിട്ടില്ല, ചാനല്‍ ചര്‍ച്ചയില്‍ ബിജെപി നേതാവിനെതിരെ ആഞ്ഞടിച്ച് നികേഷ് കുമാര്‍

 

റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ കൂടിയായ നികേഷ് കുമാര്‍ നയിക്കുന്ന ന്യൂസ് നൈറ്റ് നികേഷ് കുമാര്‍ ഷോ എന്ന പരിപാടിയിലാണ് ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ നികേഷ് കുമാറിനെ പ്രകോപിപ്പിക്കാന്‍ നോക്കിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രാഷ്ട്രപിതാവ് ഗാന്ധിജിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച വിഷയം ചര്‍ച്ച ചെയ്യുമ്പോഴാണ് സംഭവം. ചര്‍ച്ചയ്ക്കിടെ നികേഷ് കുമാര്‍ അമിത് ഷാ ഗുജറാത്തില്‍ പ്രവേശിക്കരുതെന്ന് കോടതി വിലക്കിയ കാര്യം പരാമര്‍ശിച്ച ശേഷമായിരുന്നു പ്രകോപനപരമായുളള ഗോപാലകൃഷ്ണന്റെ പരാമര്‍ശങ്ങള്‍.

Loading...

നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി നികേഷ് മത്സരിച്ചത് ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചു. മുഖ്യധാര രാഷ്ട്രീയത്തിലെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നിങ്ങള്‍ ചാനല്‍ ചര്‍ച്ച നടത്തുമ്പോള്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലുളള താങ്കളുടെ മനസാക്ഷിയെ കുറിച്ച് കൂടി ചിന്തിക്കണമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാക്കുകള്‍. താന്‍ ഇവിടെ വളരെ വ്യക്തതയോട് കൂടി തന്നെയാണ് ഇരിക്കുന്നത് ഗോപാലകൃഷ്ണന്‍, ഇത് എന്റെ ഷോയാണ്, എന്റെതായിട്ടുളള രാഷ്ട്രീയം അതില്‍ കടന്നു വരുന്നുണ്ടെങ്കില്‍ താങ്കള്‍ക്ക് അത് ചൂണ്ടിക്കാണിക്കാം. അതിലൊന്നും ഒരു തെറ്റും പറയുന്നില്ല. അതുകൊണ്ടു തന്നെയാണ് തന്റെ പേരിട്ട് ഈ ഷോ അവതരിപ്പിക്കുന്നതെന്നും നികേഷ് വ്യക്തമാക്കി.

പ്രകോപനം തുടര്‍ന്നപ്പോഴാണ് ബിജെപി നേതാവിന് ശരിക്കും പണികിട്ടിയത്. അമ്മാതിരി കാര്യങ്ങളൊന്നും പറഞ്ഞ് തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ട, പരിഭ്രമിപ്പിക്കാന്‍ നോക്കേണ്ട, അതിനൊന്നും ഗോപാലകൃഷ്ണന്‍ ആയിട്ടില്ലെന്ന് നികേഷ് അതിശക്തമായി തിരിച്ചടിച്ചു. മഹാത്മാ ഗാന്ധിയെ സംഘപരിവാറുകള്‍ ഒരു ബിസിനസുകാരനായി ജാതിപ്പേര് വിളിച്ച് പരിഹസിക്കുമ്പോള്‍ വിഷമം തോന്നുന്ന കുറെ ആളുകളുണ്ട് അതിലൊരാളാണ് താന്‍. അതിലൊന്നും കോണ്‍ഗ്രസുകാരനായ, ഇന്ത്യയുടെ രാഷ്ട്രപിതാവ് ആയിട്ടുളളയാളെ അധിക്ഷേപിച്ചാല്‍ വിഷമം തോന്നാത്തയാളൊന്നും അല്ല താന്‍. അക്കാര്യത്തില്‍ എനിക്കെന്തെങ്കിലും പക്ഷപാതിത്വം ഉണ്ടെന്ന് താങ്കള്‍ക്ക് തോന്നിയാല്‍ അത് ശരിയാണ് ആ പക്ഷപാതിത്വം ഉണ്ടെന്നും നികേഷ് വ്യക്തമാക്കുന്നു.

വീഡിയ കാണാം..

https://www.facebook.com/malappuramsaghakal/videos/1971763036394125/

 

ചാനല്‍ചര്‍ച്ചയുടെ സമ്പൂര്‍ണ വീഡിയ കാണാം..

'രാഷ്ട്രപിതാവിനെ അപമാനിക്കുന്നതെന്തിന്?' – ന്യൂസ് നൈറ്റ്

Gepostet von Reporter Live am Sonntag, 11. Juni 2017