ദീപികാ പദുകോണിന്റെ സ്ത്രീ ശാക്തീകരണ വീഡിയോ മൈ ചോയ്‌സിന് മലയാളി യുവാക്കളുടെ മറുപടി പതിപ്പ് വൈറലാകുന്നു. സോഷ്യല്‍ മീഡിയ വിമര്‍ശനത്തിനൊപ്പം പുരുഷ സ്വാതന്ത്ര്യത്തിന്റെ പുതുവഴികള്‍ അവതരിപ്പിക്കുകയാണ് ഇതിനോടകം വൈറലായ ഈ വീഡിയോ. സുരേഷ് ഗോപി ലാലിസം,കെ എം മാണി,വിനയന്‍,പിസി ജോര്‍ജ്ജ്,കുഞ്ഞാലിക്കുട്ടി ഇങ്ങനെ എല്ലാവരെയും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഐഐടി ബോംബെയിലെ വിദ്യര്‍ത്ഥികളാണ് വീഡിയോയ്ക്ക് പിന്നില്‍. രണ്ട് ദിവസത്തിനുള്ളില്‍ 40000 പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. മലയാളികളുടെ ഫെയ്‌സ് ബുക്ക് പൊങ്കാലയടക്കം വീഡിയോയില്‍ വിമര്‍ശനത്തിന് വിധേയകമാകുന്നുണ്ട്.
മസ്തിഷ്‌ക പ്രക്ഷ്യാളനത്തിന് വിധേയരാവതെ ചിരകാല കുപ്ലീനതയെ ഉയര്‍ത്തി പിടിക്കുക. ഇത് പറയുന്നത് വേറെ ആരുമല്ല സൈബര്‍ ലോകത്തെ ന്യൂ ജനറേഷന്‍ യുവാക്കളുടെ കൂട്ടായ്മ. ദീപികാ പദുകോണിന്റെ മൈ ചോയ്‌സ് എന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായതിന് പിന്നാലെയാണ് ഇതിന് പല രൂപങ്ങളും ഉണ്ടായത്.
മലയാളി യുവാക്കളുടെ മറുപടി പതിപ്പ്
ദീപികാ പദുകോണിന്റെ സ്ത്രീ ശാക്തീകരണ വീഡിയോ മൈ ചോയ്‌സ്