സൗന്ദര്യം ശാപം; താന്‍ ക്രൂര പീഡനങ്ങളുടെ ഇര; മാതാപിതാക്കള്‍ കുറ്റക്കാര്‍: ഷക്കീല

ചെന്നൈ: സുന്ദരിയായിപ്പോയി എന്ന കാരണത്താല്‍ അധ്യാപകര്‍ വരെ തന്നെ ലൈംഗീകമായി പീഡിപ്പിച്ചു; തന്റെ തകര്‍ച്ചയ്ക്ക് പിന്നില്‍ മാതാപിതാക്കളാണെന്ന് തുറന്നടിച്ച് കിന്നാരത്തുമ്പി എന്ന മലയാളികളുടെ പ്രിയപ്പെട്ട മാദകറാണി ഷക്കീലയുടെ വെളിപ്പെടുത്തല്‍

മേനിവെളുപ്പുണ്ടായി എന്ന ഒറ്റക്കാരണത്താല്‍ പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നു തെന്നിന്ത്യന്‍ മാദകറാണി ഷക്കീല. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലണു ഷക്കീലയുടെ ഈ വെളിപ്പെടുത്തല്‍. വെളുത്ത് സുന്ദരിയായതിനാല്‍, തിരിച്ചറിവില്ലാത്ത കാലം മുതല്‍ താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ശിക്ഷാ നടപടിയുടെ പേരില്‍ അദ്ധ്യാപകര്‍ പോലും പീഡിപ്പിച്ചിട്ടുണ്ടത്രെ. ശിക്ഷിക്കുന്നു എന്ന വ്യാജേനയാണു പലരും എന്നെ പീഡിപ്പിച്ചത്.

Loading...

ഞാന്‍ തെറ്റ് ചെയ്തതു കൊണ്ടൊന്നുമല്ല അധ്യാപകര്‍ എന്നെ പീഡിപ്പിച്ചത്. വെളുത്തുപോയി എന്നും സുന്ദരിയായിപ്പോയി എന്നുമുളള തെറ്റേ ഞാന്‍ ചെയ്തുളളു. ഇതേക്കുറിച്ച് മാതാപിതാക്കളോട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. തെറ്റിന് ശിക്ഷ എന്നു പറഞ്ഞ് തന്റെ പരാതിയെ നിസാരമായി മാതാപിതാക്കള്‍ തള്ളിക്കളഞ്ഞു. മാതാപിതാക്കള്‍ തന്നെയാണു തന്നെ സിനിമയിലേക്ക് തള്ളിവിട്ടതെന്നും ഷക്കീല വെളിപ്പെടുത്തി. കുടുംബത്തിനുവേണ്ടിയാണ് താന്‍ സിനിമയിലെത്തിയതെന്ന് മുമ്പ് പലതവണ ഷക്കീല പറഞ്ഞിട്ടുണ്ട്.

കന്നട ടെലിവിഷന്‍ ചാനലിലെ ബിഗ് ബോസ് എന്ന പരിപാടിയില്‍ താന്‍ കുടുംബത്തിനെതിരേ പ്രതികാരം ചെയ്യുമെന്നും നടി പറഞ്ഞിരുന്നു ആദ്യകാലത്ത് മലയാള സിനിമയ്ക്ക് പുറമെ തമിഴിലും കന്നടയിലുമെല്ലാം ഹോട്ട് സുന്ദരിയായിരുന്ന ഷക്കീല പിന്നീട് സ്വഭാവ നടിയായി മാറാന്‍ പല ശ്രമങ്ങളും നടത്തിയിരുന്നു. അതൊന്നും ഫലിക്കാതെ വന്നപ്പോള്‍, ഇപ്പോള്‍ സംവിധാനരംഗത്ത് കാലെടുത്തുവച്ചിരിക്കുകയാണ് മുന്‍ മാദക സുന്ദരി. റൊമാന്റിക് ടാര്‍ജറ്റ് എന്നാണ് ചിത്രത്തിന്റെ പേര്.ജെ. പ്രസാദ് സംവിധാനം ചെയ്ത കിന്നാരത്തുമ്പികള്‍ എന്ന ആദ്യ മലയാളചിത്രം കൊണ്ടു തന്നെ തരംഗമായ നടിയാണു ഷക്കീല.