ഇലന്തൂരിലെ സരോജിനിയുടെ മരണത്തിലും ദുരൂഹത; രക്തം വാര്‍ന്നാണ് സരോജനി കൊല്ലപ്പെട്ടത്

പത്തനംതിട്ട. ഇലന്തൂരിലെ നരബലിക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുമ്പോള്‍ മറ്റൊരു സ്ത്രീയുടെ മരണത്തിലും ദുരൂഹത വര്‍ദ്ധിക്കുന്നു. ഏട്ട് വര്‍ഷം മുമ്പ് ഇലവുംതിട്ട പൈവഴിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സരോജിനിയുടെ ശരീരത്തില്‍ 27 മുറിവുകള്‍ ഉണ്ടായിരുന്നു. രക്തം വാര്‍ന്നാണ് സരോജിനി കൊല്ലപ്പെട്ടത്. ഇരട്ട നരബലി നടന്ന വീട്ടില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ മാത്രം ദൂരത്താണ് സരോജിനിയുടെ വീടും ഇതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. 2014ലാണ് സരോജനിയെ കൊല്ലപ്പെട്ട നിലയില്‍ കമ്‌ടെത്തുന്നത്.

2014 സെപ്റ്റംബര്‍ 11ന് വീട്ടില്‍ നിന്നും പോയ സരോജിനി തിരികെ എത്തിയില്ല. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പന്തളം പോലീസാണ് കേസ് അന്വേഷിച്ചത്. വസ്ത്രധാരണത്തില്‍ നിന്ന് മൃതദേഹം കുളിപ്പിച്ച് ചാക്കില്‍ കെട്ടിയതാണെന്ന് മനസ്സിലായതായി ബന്ധുക്കള്‍ പറയുന്നു. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുമായി ബന്ധമുള്ള എല്ലാവരെയും ചോദ്യം ചെയ്തുവെങ്കിലും ആരെയും സംശയത്തക്കവിധത്തില്‍ കണ്ടെത്തിയില്ല. പിന്നീട് പോലീസ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.

Loading...

സരോജനി രക്തംവാര്‍ന്ന് മരിച്ചതിനാലും നരബലി സംബന്ധിച്ച വാര്‍ത്തകര്‍ പുറത്ത് വന്നപ്പോള്‍ ബന്ധുക്കള്‍ക്കും ഇത് വലിയ സംശയമായിരിക്കുകയാണ്. അതേസയം കൂടുതല്‍ പേരെ നരബലിക്ക് ഇരയാക്കിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരുകയാണ്. ശ്രീദേവി എന്ന പേരിലെ വ്യാജ അക്കൗണ്ട് വഴി ഷാഫി അടുപ്പം പുലര്‍ത്തിയിരുന്നവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഭഗവല്‍ സിങ്ങുമായി ഷാഫി അടുക്കുന്നത്.