വൃന്ദാവൻ ഗാർഡനിൽ മരം കടപുഴകി വീണു: മലയാളികളടക്കം മൂന്നു മരണം

മൈസുരു: വൃന്ദാവൻ ഗാർഡനിൽ മരം കടപുഴകി വീണു രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി വിനോദ്, പാലക്കാട് സ്വദേശി ഹിലർ എന്നിവരാണു മരിച്ച മലയാളികൾ. ശക്തമായ മഴയും കാറ്റും കാരണം വൃന്ദാവൻ ഗാർഡൻ‌ അടച്ചു.