നാദാപുരത്ത് വീണ്ടും തട്ടിക്കൊണ്ടു പോകല്‍;യുവാവിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി

കോഴിക്കോട് :നാദാപുരം മേഖലയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകല്‍.പുറമേരി പഞ്ചായത്തിലെ അരൂര്‍ എളയിടത്താണ് യുവാവിനെ അജ്ഞാതസംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്.പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയില്‍ അജ്നാസിനെയാണ് നമ്പര്‍ പ്ലേറ്റില്ലാത്ത ഇന്നോവ കാറിലെത്തിയ സംഘം റാഞ്ചിയത്. അജ്നാസിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും മര്‍ദനമേറ്റു.ഇന്ന് പുലര്‍ച്ച 12.30 ഓടെയാണ് സംഭവം.

അരൂര്‍ എളയിടത്ത് സുഹൃത്തുക്കളോടൊപ്പം വോളിബോള്‍ മത്സരം കാണാനെത്തിയതായിരുന്നു അജ്നാസ്. മത്സരം കഴിഞ്ഞ് മടങ്ങുമ്പോഴാണ് തട്ടിക്കൊണ്ടുപോയത്. അജ്നാസിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് മര്‍ദനമേറ്റു. നാദാപുരം പോലീസ് കേസെടുത്ത് ഊര്‍ജിതാന്വേഷണം ആരംഭിച്ചു.ഒരാഴ്ചക്കിടയില്‍ രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ 13നാണ് തൂണേരി മുടവന്തേരിയില്‍ പ്രവാസി വ്യവസായി എം.ടി.കെ.അഹമ്മദിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസത്തിനു ശേഷം രാമനാട്ടുകരക്കടുത്ത് ഉപേക്ഷിച്ച് അക്രമികള്‍ കടന്നുകളയുകയായിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടല്‍മാറും മുമ്പാണ് വീണ്ടുമൊരു തട്ടിക്കൊണ്ടുപോകല്‍ ഉണ്ടായിരിക്കുനത്.

Loading...