നാദിർഷ പറഞ്ഞെതെല്ലാം കള്ളം. ഫോൺ റെക്കോഡ് തെളിവുനിരത്തി പൂട്ടാൻ പോലീസ്

13 മണിക്കൂർ നടത്തിയ തെളിവെടുപ്പിൽ നാദിർഷ പറഞ്ഞത് കള്ളം. തെളിവും രേഖയും നിരത്തി പോലീസ് കടുത്ത നടപടിക്ക് ഒരുങ്ങുമ്പോൾ … നാദിർഷക്ക് നെഞ്ചുവേദന, അസിഡിറ്റി..ആശുപത്രിയിൽ അഡ്മിറ്റ്. മറ്റൊരു വഴിയേ മുൻ കൂർ ജാമ്യ നീക്കം. കൂട്ടുകാരനേ ഒന്നുകിൽ കുരുക്കുന്ന സത്യങ്ങൾ തുറന്നു പറയുക..അല്ലെങ്കിൽ അറസ്റ്റിനു വഴങ്ങുക..ഇതാണ്‌ ഇപ്പോൾ നാദിർഷക്ക് മുന്നിലുള്ളത്.

13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പക്ഷേ ഇക്കാര്യങ്ങളൊന്നും നാദിര്‍ഷ പറഞ്ഞില്ല. പറഞ്ഞതില്‍ പലതും നുണയും ആയിരുന്നു എന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.എന്തൊക്കെയാണ് നാദിര്‍ഷ മറച്ചുവച്ചത്, എന്തൊക്കെയാണ് നാദിര്‍ഷ പറഞ്ഞതിലെ കള്ളങ്ങള്‍?സുനി വിളിച്ചത് ജയിലില്‍ നിന്ന് പള്‍സര്‍ സുനി തന്നെ ആയിരുന്നു നാദിര്‍ഷയെ ഫോണില്‍ വിളിച്ചത്. എന്നാല്‍ നാദിര്‍ഷ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത് സുനിയുടെ സഹതടവുകാരന്‍ വിളിച്ചു എന്നായിരുന്നു.

Loading...

16 സെക്കന്റ് സുനില്‍കുമാര്‍ ആദ്യം നാദിര്‍ഷയെ വിളിച്ച കോള്‍ നീണ്ടുനിന്നത് 16 സെക്കന്റ് മാത്രമായിരുന്നു. ഇക്കാര്യം നാദിര്‍ഷ തന്നെ വ്യക്തമാക്കിയിരുന്നു. രണ്ടാമത് 10 മിനിട്ട് നീണ്ടു നിന്ന കോള്‍ ആയിരുന്നു.ഉടന്‍ വിളിച്ചത് ദിലീപിനെ പള്‍സര്‍ സുനി.യുമായുള്ള രണ്ടാമത്തെ ഫോണ്‍ സംഭാഷണത്തിന് ശേഷം നാദിര്‍ഷ ഉടന്‍ വിളിച്ചത് ദിലീപിനെ ആണ് എന്നാണ് പോലീസ് പറയുന്നത്. ദിലീപുമായി 15 മിനിട്ടോളം സംസാരിച്ചിട്ടുണ്ട്.ദിലീപ് വിളിച്ചത് മറ്റൊരാളെ നാദിര്‍ഷയുമായി സംസാരിച്ചതിന് ശേഷം ദിലീപ് ഫോണില്‍ വിളിച്ചത് സഹോദരിയെ ആയിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിട്ടുളളത്.

20 മിനിട്ട് സംഭാഷണം സഹോദരിയുമായി സംസാരിച്ചതിന് ശേഷം ദിലീപ് ഉടന്‍ തന്നെ നാദിര്‍ഷയെ തിരിച്ചു വിളിച്ചു. 20 മിനിട്ടോളം ഈ സംഭാഷണം നീണ്ടുപോയിട്ടുണ്ട് എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.            എല്ലാം മറച്ചുവച്ചു ഈ ഫോണ്‍ സംഭാഷണങ്ങളുടെ കാര്യങ്ങള്‍ പലതും നാദിര്‍ഷ പോലീസിനോട് മറച്ചുവച്ചിരുന്നു എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. ഇത് തന്നെയാണ് നാദിര്‍ഷയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നത്. അപ്പുണ്ണി മാത്രമല്ല ചോദ്യം ചെയ്യലിന് ശേഷം അപ്പുണ്ണി ഒളിവില്‍ പോയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ നാദിര്‍ഷയും ഒളിവില്‍ താമസിച്ചിരുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പുനലൂരില്‍ ആയിരുന്നു നാദിര്‍ഷ ഒളിവില്‍ കഴിഞ്ഞിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.         തെളിവ് നശിപ്പിക്കാന്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ നാദിര്‍ഷ കൂട്ടു നിന്നു എന്നാണ് പോലീസ് സംശയിക്കുന്നത്.

പോലീസിനെതിരെ നാദിർഷ നടിയെ ആക്രമിച്ച കേസില്‍ പോലീസിനെ കുരുക്കിലാക്കുന്ന വെളിപ്പെടുത്തലുകളാണ് ദിലീപിന്റെ അടുത്ത സുഹൃത്തും നടനും സംവിധായകനുമായ നാദിര്‍ഷ നടത്തിയിരിക്കുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നാദിര്‍ഷയുടെ ആരോപണങ്ങള്‍.അറസ്ററ് ചെയ്യുമെന്ന് പോലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നാണ് നാദിര്‍ഷയുടെ ആരോപണം. പോലീസ് സമ്മര്‍ദ്ദം തനിക്ക് താങ്ങാനാവുന്നത് അല്ലെന്ന് നാദിര്‍ഷ പറയുന്നു. നെഞ്ച് വേദനയും അസിഡിറ്റിയുമാണ് നാദിര്‍ഷയെ ആശുപത്രിയില്‍ പ്രേവശിപ്പിക്കാന്‍ കാരണമെന്നാണ് അറിയുന്നത്