ലോക്ക്ഡൗണിൽ പ്രായപൂര്‍ത്തിയാകാത്ത മകളെ അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

നാഗപ്പട്ടണം: പ്രായപൂര്‍ത്തിയാകാത്ത മകളെ അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ലോക്ക്ഡൗണിനിടയ്ക്കാണ് സ്വന്തം മകളോട് അച്ഛന്റെ പരാക്രമം.
ഒമ്പതാം ക്ലാസ് പൂര്‍ത്തിയാക്കിയ 14 വയസുകാരിയായ മകളെയാണ് അച്ഛൻ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയത്. തമിഴ്നാട്ടിലെ നാഗപട്ടണത്താണ് ഈ ക്രൂരത. പോസ്കോ ആക്ട് പ്രകാരം കേസെടുത്തിട്ടുള്ളതായി പൊലീസ് അറിയിച്ചു. പ്രതി ഇപ്പോള്‍ ജൂഡീഷ്വല്‍ കസ്റ്റഡിയിലാണ്.

കുട്ടിയ്ക്ക് വയ്യാതായതോടെ അമ്മ ആശുപത്രിയില്‍ കൊണ്ട് പോയപ്പോഴാണ് ഈ വിവരം എല്ലാവരും അറിയുന്നത്. അച്ഛന്‍ തന്നെ നിരന്തരമായി പീഡിപ്പിക്കുന്നുണ്ടെന്ന് മകള്‍ അമ്മയോട് പറഞ്ഞു.

Loading...

നാഗപട്ടണം മയിലാടുതുറെയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മകള്‍ക്ക് വയ്യാതായതോടെയാണ് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ അമ്മ കൊണ്ടുപോയയത്. പരിശോധന നടത്തിയപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് മനസിലായത്. ഇതോടെ മയിലാടുതുറെ വനിതാ സ്റ്റേഷനിലെത്തി അമ്മ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്കോ ആക്ട് പ്രകാരം കേസെടുത്തിട്ടുള്ളതായി പൊലീസ് അറിയിച്ചു. പ്രതി ഇപ്പോള്‍ ജൂഡീഷ്വല്‍ കസ്റ്റഡിയിലാണ്.