സിക്‌സ് പായ്ക്കും, ആഡംബര വാഹനങ്ങളും, യുവാവിന്റെ കെണിയില്‍ ഡോക്ടര്‍മാരടക്കം നൂറിലേറെ സ്ത്രീകള്‍

നാഗര്‍കോവില്‍: സ്ത്രീകളോട് പ്രണയം നടിച്ച് ഒടുവില്‍ അവരെ കെണിയില്‍ വീഴ്ത്തി പണം തട്ടിയ കേസില്‍ മുഖ്യപ്രതി കാശിയെന്ന സുജി അറസ്റ്റിലായി. പ്രതിക്ക് വിദേശ ബന്ധങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കേസുകള്‍ സിബിസിഐഡിക്ക് കൈമാറാന്‍ പൊലീസ് തീരുമാനിച്ചിരിക്കുകയാണ്. നൂറിലധികം സ്ത്രീകളെയാണ് കാശി ഇത്തരത്തില്‍ വലയിലാക്കി പീഡിപ്പിച്ച് പണം തട്ടിയെടുത്തത്.

ആഡംബര ബൈക്കുകളും സിക്‌സ് പായ്ക്ക് ശരീരവും ആഡംബര ബൈക്കുകളുമായി സുജി നൂറിലധികം സ്ത്രീകളെ വലയിലാക്കി. ഡോക്ടര്‍മാരോ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോ ആണ് കൂടുതലായും ഇയാളുടെ ചതിയില്‍ വീണിരുന്നത്. ആദ്യം ഇവരോട് സൗഹൃദം നടിക്കുകയും പിന്നീട് പ്രണയത്തിലേക്ക് മാറുകയും അതിന് ശേഷം ശാരീരിക ബന്ധത്തിലേക്കും എത്തിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം പിന്നീട് അത് വെച്ച് പണം തട്ടുകയായിരുന്നു ഇയാളുടെ രീതി.

Loading...

അതേസമയം ഏഴ് ലക്ഷം രൂപ നഷ്ടമായ ചെന്നൈ സ്വദേശിയായ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് ഏപ്രില്‍ 24 ന് യുവാവ് അറസ്റ്റിലാകുന്നത്. അതേസമയം ദൃശ്യങ്ങളും നഗ്ന ഫോട്ടോകളും ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യാന്‍ സഹായിച്ച ജിനോ എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.