അച്ഛന്റെ ചിതാഭസ്മം കൊണ്ട് നഖങ്ങള്‍ അലങ്കരിച്ച് വധുവായൊരുങ്ങി മകള്‍

വിവാഹത്തിന് 4 മാസം മുമ്പ് അച്ഛൻ മരിച്ചു. അച്ഛന്റെ ചിതാഭസ്മം കൊണ്ട് നഖങ്ങള്‍ അലങ്കരിച്ച് വധുവായൊരുങ്ങി മകള്‍.

വിവാഹത്തിന് കുറച്ച് നാളുകൾക്ക് മുമ്പ് മരണപ്പെട്ട അച്ഛന്റെ സാന്നിധ്യം വിവാഹദിനത്തിൽ ഉണ്ടായിരിക്കണമെന്ന ആഗ്രഹമാണ് ഇത്തരമൊരു വ്യത്യസ്ത ആശയത്തിലേക്ക് ഷാർലറ്റിനെ നയിച്ചത്.

Loading...

കാൻസർ രോഗിയായിരുന്നു ഷാർലറ്റിന്റെ പിതാവ്. അച്ഛന്റെ അസുഖം മൂർച്ഛിച്ചതോടെ അച്ഛന് കാണുന്നതിന് വേണ്ടി എത്രയും പെട്ടെന്ന് വിവാഹം നടത്താനായിരുന്നു ഷാർലറ്റിന്റെയും ഭാവിവരനായ നിക്കിന്റെയും തീരുമാനം.

വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി അവർ മുന്നോട്ട് പോകുന്നതിനിടയിൽ അച്ഛൻ മരണപ്പെട്ടു. അച്ഛൻ ആഗ്രഹിച്ചതുപ്രകാരം തീരുമാനിച്ചുറപ്പിച്ച ദിവസം തന്നെ വിവാഹം നടത്താനായിരുന്നു ഷാർലറ്റിന്റെ തീരുമാനം.

എന്നാൽ വിടപറഞ്ഞ അച്ഛന്റെ സാന്നിധ്യത്തിലായിരിക്കണം വിവാഹമെന്നും ആ മകൾ ഉറപ്പിച്ചു. അതിനെന്ത് ചെയ്യാനാകുമെന്ന് ആലോചിച്ചപ്പോഴാണ് കസിനും നെയിൽ ആർട്ട് വിദഗ്ധയുമായ ക്രിസ്റ്റി ഇത്തരമൊരു ആശയവുമായി മുന്നോട്ട് വരുന്നത്.

യുട്യൂബിൽ പത്തുലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് ഉള്ള നെയിൽ ആർട്ട് വിദഗ്ധയാണ് ക്രിസ്റ്റി. ഒരു ചെറിയ ഗ്ലാസ് പാത്രത്തിലായി കൊണ്ടുവന്ന ചിതാഭസ്മത്തിൽ നിന്ന് അനുയോജ്യമായ തരികൾ തിരഞ്ഞെടുത്താണ് നെയിൽ ആർട്ട് പൂർത്തീകരിച്ചതെന്ന് ക്രിസ്റ്റി പറയുന്നു.