നഗ്നനായി കടയില്‍ മോഷണം; കള്ളന്റെ ചിത്രം ഫ്‌ളക്‌സ് ബോര്‍ഡ് അടിച്ച് റോഡില്‍ സ്ഥാപിച്ചു

തിരവനന്തപുരം/ നഗ്നനായി കടയില്‍ കക്കാന്‍ കയറിയകള്ളന്റെ ചിത്രം ഫ്‌ളക്‌സ് അടിച്ച് കടയ്ക്ക് മുമ്പില്‍ സ്ഥാപിച്ച് കട ഉടമ.തിരുവനന്തപുരം കവടിയാറില്‍ പ്രവര്‍ത്തിക്കുന്ന കള്‍ച്ചര്‍ ഷോപ്പി എന്ന സ്ഥാപനത്തിന് മുന്നിലാണ് കള്ളന്റെ ചിത്രം ഫ്‌ളക്‌സ് അടിച്ചുവെച്ചിരിക്കുന്നത്.

കഴിഞ്ഞ മാസമായിരുന്നു കടയില്‍ മോഷണം നടന്നത്. സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യമാണ് ഫ്‌ളക്‌സ് അടിച്ച് വച്ചിരിക്കുന്നത്. രണ്ട് ദിവസങ്ങളാലായി പരിസരം നിരീക്ഷിക്കുവാന്‍ നഗ്നനായും അടിവസ്ത്രം മാത്രം ധരിച്ചും എത്തിയ കള്ളന്‍ മൂന്നാമത്തെ തവണ അടിവസ്ത്രം മാത്രം ധിച്ചെത്തി കടയില്‍ മോഷണം നടത്തുകയായിരുന്നു.

Loading...

സ്ഥാപനത്തില്‍ പരിശോധിച്ച കള്ളന്‍ ഇന്‍വെര്‍ട്ടറും യുപിഎസും എടുത്തുകൊണ്ട് പോകുകയും ചെയ്തു. വിലപിടിപ്പുള്ള ആറന്മുളക്കണ്ണാടിയും നെട്ടൂര്‍ പെട്ടിയും ചെന്നപട്ടണം കളിപ്പാട്ടങ്ങളുമൊന്നും മോഷ്ടാവ് എടുത്തില്ല.

തലയില്‍ കറുത്ത തുണികൊണ്ട് മുഖം മറച്ചിരുന്നെങ്കിലും തുമ്മാനായി തലക്കെട്ട് ആഴിച്ചപ്പോള്‍ മോഷ്ടാവിന്റെ മുഖം സിസിടിവിയില്‍ കൃത്യമായി ലഭിക്കുകയും ചെയ്തു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മദ്ധവയസ് പിന്നിട്ടവ്യക്തിയാണ് മോഷ്ടാവെന്നാണ് വിവരം. മ്യൂസിയം പോലീസ് കേസ് അന്വേഷിച്ച് വരുകയാണ്.