മിന്നൽ മുരളി ടെല​ഗ്രാമിൽ തേടിയവർക്ക് കിട്ടിയത് എട്ടിന്റെ പണി; ഡൗൺലോഡ് ചെയ്തവർക്ക് ഡാറ്റാ പോയത് മിച്ചം

കൊച്ചി: ടൊവിനോ തോമസിന്റെ പുതിയ സിനിമ മിന്നൽ മുരളി നെറ്റ്ഫ്ലിക്സിൽ റിലീസായതിന് തൊട്ടു പിന്നാലെ ടെല​ഗ്രാമിൽ സിനിമ തേടിയവർക്ക് കിട്ടിയത് എട്ടിന്റെ പണി,പതിവ് പോലെ ചിലർ വ്യാജ പ്രിൻറ് തേടി ടെലഗ്രാമിൽ കയറിയവർക്ക് വലിയ പണിയാണ് കിട്ടിയത് എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകളും ചർച്ചകളും വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നാണ് നെറ്റ്ഫ്ലിക്സിൽ ‘മിന്നൽ മുരളി’ റിലീസായത്. അപ്പോൾ തന്നെ മിന്നൽ മുരളിയുടെ വ്യാജ പതിപ്പെന്ന രീതിയിൽ മണിക്കൂറുകൾക്കുള്ളിൽത്തന്നെ സിനിമ ടെലഗ്രാമിലെത്തിയിരുന്നു. പക്ഷേ ഡൗൺലോഡ് ചെയ്തവർക്ക് ഇൻറർനെറ്റ് ഡാറ്റ നഷ്ടം വരികയാണ് ചെയ്തത്. കിട്ടിയത് പഴയ മലയാള സിനികളും.

മിന്നൽ മുരളി എന്ന പേരിൽ പ്രചരിച്ച ഫയലുകളിൽ മിക്കതും വ്യാജനായിരുന്നു. ഇത്തരം ഫയലുകൾ ഡൗൺലോഡ് ചെയ്ത് നോക്കിയ പലർക്കും കിട്ടയത് ദിലീപ് നായകനായ പറക്കും തളികയും മമ്മൂട്ടിയുടെ മായാവിയുമൊക്കെയാണ്. ബേസിൽ ജോസഫ് തന്നെയാണോ മിന്നൽ മുരളിയുടേതെന്ന പേരിൽ ഇത്തരം ഫയലുകൾ അപ്ലോഡ് ചെയ്തത് എന്നതടക്കം ട്രോളുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. നിരവധി ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പുകളിലും ഇക്കാര്യം ചർച്ചയായിരിക്കുകയാണ്. ഇത് സംബന്ധിച്ച നിരവധി ട്രോളുകളും വ്യാപകമാകുന്നുണ്ട്. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നൽ മുരളി. ടൊവിനോ കൂട്ടുകെട്ടിൽ ഒരുക്കുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഗോഥയിൽ ഇരുവരും ഒന്നിച്ചിരുന്നു. ടൊവിനോയ്‌ക്ക് പുറമെ അജുവർഗ്ഗീസ്, മാമുക്കോയ തുടങ്ങിയ നിരവധി പേരും ചിത്രത്തിലെത്തുന്നുണ്ട്.

Loading...