ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും വീണ് മരിച്ചു, ഒപ്പമുണ്ടായിരുന്ന വാച്ച്മാന്‍ പോലീസ് കസ്റ്റഡിയില്‍

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു. ഗോപകുമാര്‍(32) എന്ന യുവാവാണ് ഏഴാംനിലയില്‍നിന്ന് താഴേക്ക് പതിച്ച് മരിച്ചത്. ഗോപകുമാറിന് ഒപ്പമുണ്ടായിരുന്ന വാച്ച്മാനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇരുവരും ഒരു മുറിയിലായിരുന്നു താമസിച്ചിരുന്നത്.

വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. റോള മജറയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് അപകടം. വിവരമറിഞ്ഞ ഉടന്‍ പൊലീസ് എത്തി ഗോപകുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗോപകുമാറിന്റെ സുഹൃത്തുമായി ബന്ധപ്പെട്ടപ്പോള്‍ അയാള്‍ക്ക് യാതൊരുവിധ സാമ്പത്തിക ബുദ്ധിമുട്ടുകളോ സങ്കടങ്ങളോ അലട്ടിയിരുന്നില്ലെന്നും എല്ലാ ദിവസവും ഭാര്യയോടും മൂന്നു വയസുകാരി മകളോടും സംസാരിക്കുമായിരുന്നെന്നും സുഹൃത്തുക്കളോടൊപ്പം ദിവസവും ജിമ്മില്‍ പോകുമായിരുന്നെന്നും ഒരു സുഹൃത്ത് ഖലീജ് ടൈംസിനോട് പറഞ്ഞു.