ചന്ദ്രയാന്‍ രണ്ട് പൂര്‍ണ പരാജയം…98 ശതമാനം വിജയമെന്ന ഐഎസ്ആര്‍ഒയുടെ വാദം പൊളളയെന്ന് നമ്പി നാരായണന്‍

ചന്ദ്രയാന്‍ രണ്ട് പൂര്‍ണ പരാജയമാണെന്നും പദ്ധതിയുടെ ലക്ഷ്യം തൊണ്ണൂറ്റിയെട്ട് ശതമാനം കൈവരിച്ചുവെന്ന ഐഎസ്ആര്‍ഒയുടെ വാദം പൊളളയാണെന്നും നമ്പി നാരായണന്‍. ജനങ്ങളുടെ മുന്നില്‍ ചന്ദ്രയാന്‍ രണ്ട് തൊണ്ണൂറ്റിയെട്ട് ശതമാനം വിജയകരമായിരുന്നുവെന്ന് പറയാൻ ഐഎസ്ആര്‍ഒക്ക് എങ്ങനെ കഴിഞ്ഞുവെന്നും നമ്പി നാരായണന്‍ ചോദിച്ചു.

പദ്ധതി നൂറുശതമാനം പരാജയമായിരുന്നവെന്ന് അംഗീകരിക്കുന്നതാണ് ഉചിതം. ബഹിരാകാശരംഗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട സമയമായെന്നും നമ്പി നാരായണന്‍ പറഞ്ഞു.

Loading...

ചന്ദ്രന്റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക എന്നതായിരുന്നു ചന്ദ്രയാന്‍ രണ്ടിന്റെ ലക്ഷ്യം എന്നാൽ അതിന് കഴിഞ്ഞില്ല. എന്നിട്ടും 98 ശതമാനം വിജയമെന്ന് പറയാൻ ഇസ്രോയിക്ക് കഴിയുന്നുവെന്നും നമ്പി നാരായണന്‍ ചോദിക്കുന്നു.