National Top Stories

ചാരക്കേസ്: നമ്പിനാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി. തന്നെ കേസിൽ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടു നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുന്‍ ഡിജിപി സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ. ജോഷ്വ, എസ്. വിജയന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. 24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തിൽ നിർണായകമാണ് ഇന്നത്തെ വിധി.

കേസിൽ നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്നു കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണോയെന്ന് അന്വേഷിക്കാൻ സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ കമ്മിറ്റി അന്വേഷിക്കും. റിട്ട. ജസ്റ്റിസ് ‍ഡി.കെ. ജയിനായിരിക്കും കമ്മിറ്റിയുടെ നേതൃത്വം. കേന്ദ്ര – സംസ്ഥാന പ്രതിനിധികളും ഇതിൽ അംഗങ്ങളായിരിക്കും. കമ്മിറ്റിയുടെ ചെലവ് കേന്ദ്രസർക്കാർ വഹിക്കും.

നഷ്ടപരിഹാരത്തിനല്ല ആദ്യപരിഗണനയെന്നു നമ്പിനാരായണന്‍ കോടതിയോടു വ്യക്തമാക്കിയിരുന്നു. ചാരക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥരെ വെറുതെവിടരുത്. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്നും നമ്പി നാരായണന്‍ കോടതിയോടു പലതവണ ആവശ്യപ്പെട്ടിരുന്നു. മുൻപ് നഷ്ടപരിഹാരമായി 11 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകിയിരുന്നു.

Related posts

ഉപതിരഞ്ഞെടുപ്പ്: ജയലളിതയുടെ വിരലടയാളം പതിച്ച പത്രികയുമായി മൂന്ന് സ്ഥാനാർത്ഥികൾ

subeditor

അലന്‍സിയറിനെതിരെ ലൈംഗികാതിക്രമണം ഉയര്‍ത്തിയ നടി ഞാനാണ്; വെളിപ്പെടുത്തലുമായി യുവതാരം

subeditor10

അടിച്ചു കോണ്‍ തെറ്റി വ്യവസായി ഓഡികാറാണെന്നു കരുതി ആംബുലന്‍സില്‍ വീട്ടില്‍ ചെന്നു

കുഞ്ഞാലികുട്ടി തകർപ്പൻ വിജയത്തിലേക്ക്

subeditor

നിറുത്തിയിട്ടിരുന്ന കാറുകളില്‍ നിന്ന്‌ മൂന്നുകോടി രൂപ പിടികൂടി

subeditor

അമീറുല്‍ ആടിനേ ലൈഗീകമായി ഉപയോഗിച്ച കേസിൽ പരാതിക്കാരേ കിട്ടിയില്ല, ഒടുവിൽ പോലീസ് ഡ്രൈവർ…

subeditor

വികാരി അച്ചൻ കുമ്പസാര രഹസ്യം പുറത്താക്കി: ലില്ലിയുടെ ആത്മഹത്യയുടെ ചുരുൾ അഴിയുന്നു,കത്തിലേ വിവരങ്ങൾ ഇങ്ങിനെ

pravasishabdam online sub editor

ഡിജിപി ലോക്‌നാഥ് ബെഹ്റയ്‌ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് പി.സി

special correspondent

കുടുംബ കലഹം; ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ അമ്മിക്കല്ലിന് ഇടിച്ച് കൊന്നു; ജനനേന്ദ്രിയം മുറിച്ചുമാറ്റി;

subeditor5

കുഞ്ഞുഹൃദയത്തിലും പിണറായി… മുഖ്യനെ കാണാന്‍ കരഞ്ഞ ആദിക്ക് ആഗ്രഹം സഫലമായി

കൊല്ലപ്പെട്ട ഇരയുടെ സ്വകാര്യഭാഗത്ത് കണ്ടെത്തിയ ബീജം ആരുടേത് ? ചുവരില്‍ രക്തം കൊണ്ട് അമ്പും വില്ലും വരച്ചതാര്… ; 17 വര്‍ഷം കഴിഞ്ഞിട്ടും ദുരൂഹതയോടെ രക്തം പുരണ്ട ആ പത്ത് കാല്‍പ്പാടുകളും

subeditor5

കൊച്ചിയില്‍ കാന്‍സര്‍ സെന്‍റര്‍ തുടങ്ങരുതെന്ന് നടന്‍ ശ്രീനിവാസന്‍.

subeditor