ന്യൂയോര്‍ക്ക്: ഏപ്രില്‍ 15 മുതല്‍ വിസ ഓണ്‍ അറൈവല്‍ സ്കീമിന്റെ പേര് ‘വിസ ഓണ്‍ലൈന്‍’ എന്നാക്കി മാറ്റുന്നതാണെന്ന് ഇന്ത്യാ ഗവണ്മെന്റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ജനങ്ങളുടെ ഇടയില്‍ വിസ ഓണ്‍ അറൈവല്‍ എന്ന പേര് സംശയത്തിനു അവസരം ഉണ്ടാക്കുന്നതിനാലാണ് ഈ തീരുമാനമെന്ന് കാരണമായി ഉത്തരവില്‍ പ്രതിപാദിക്കുന്നു.
നാല്പത്തിനാലു രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ ഇന്ത്യയില്‍ എത്തുന്നതിനു നാലുദിവസം മുമ്പെങ്കിലും ഓണ്‍ലൈന്‍ വഴി വിസയ്ക്ക് അപേക്ഷ നല്‍കിയിരിക്കണം എന്ന വ്യവസ്ഥ കര്‍ക്കശമാക്കിയിട്ടുണ്ട്. മുന്‍കൂര്‍ അപേക്ഷനല്‍കാതെ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ എത്തുന്നവരെ തിരികെ അവരുടെ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കും.
Loading...
ഹോം മിനിസ്ട്രിക്ക് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത് വിദേശമന്ത്രാലയം ആണ്. യൂണിയന്‍ മിനിസ്റ്റര്‍ മഹേഷ് ശര്‍മ്മയാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.