ദിലീപേട്ടനെകാണുന്നത് അച്ഛനെപ്പോലെ, മീനാക്ഷിയുമായി വെറും നാലുവയസ് വിത്യാസം മാത്രം; വിവാദങ്ങളോട് നടി നമിത പ്രമോദ്

 

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയായ താരമാണ് നമിതാ പ്രമോദ്. ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടി പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നായികാ നടിയായി അരങ്ങേറ്റം കുറിച്ചിരുന്നത്. നിവിന്‍ പോളിയായിരുന്നു ചിത്രത്തില്‍ നമിതയുടെ നായകനായി എത്തിയിരുന്നത്. തുടര്‍ന്നും നിരവധി ഹിറ്റ് സിനിമകളില്‍ നമിത മലയാളത്തില്‍ അഭിനയിച്ചിരുന്നു. മലയാളത്തിനു പുറമെ അന്യഭാഷാ സിനിമകളിലും നടി അഭിനയിച്ചിരുന്നു.

Loading...

നടന്‍ ദിലീപിനൊപ്പം നിരവധി ചിത്രങ്ങളില്‍ നായികയായി എത്തിയ നമിതയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെല്ലാം കുറിക്കു കൊള്ളുന്ന മറുപടി നല്‍കുകയാണ് നമിത.

ഗോസിപ്പ് കോളങ്ങളില്‍ നമിതയുടെ പേര് കേള്‍ക്കുന്നതിനെ കുറിച്ചു താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘ ഗോസിപ്പുകളൊക്കെ ഇടക്കിടെ വന്നു പോകാറുണ്ട്. ദിലീപേട്ടന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ ഗോസിപ്പ്‌സ് കേട്ടിട്ടുള്ളത്. പല സ്റ്റോറികളും വായിക്കുമ്‌ബോള്‍ ഞാന്‍ ചിരിച്ചു മരിക്കും. ഒരു കാര്യം അറിയുമോ , ഞാനും ദിലീപേട്ടന്റെ മകള്‍ മീനാക്ഷിയും തമ്മില്‍ നാല് വയസിന്റെ വ്യത്യാസമേയുള്ളൂ.

പിന്നെ ഞാനൊക്കെ വിചാരിച്ചാല്‍ ഒരു ബോയ്ഫ്രണ്ടിനെ ഉണ്ടാക്കാനും ഡേറ്റിങിന് പോകാനുമൊന്നും വല്യ ബുദ്ധിമുട്ടുമില്ല. അല്ലാതെ എന്റെ അച്ഛനെ പോലെ കാണുന്നവര്‍ക്കൊപ്പം എനിക്ക് ഡേറ്റ് ചെയ്യേണ്ട വല്ല കാര്യവുമുണ്ടോ? കേരളത്തിലോ, അല്ലേല്‍ ഇന്ത്യയില്‍ ആണ്‍ പിള്ളേര്‍ക്ക് ഇത്രക്ക് ക്ഷാമമോ. അപ്പോ പറഞ്ഞു വന്നത് ഇത്രേയുള്ളൂ കഥകള്‍ ഇറക്കുന്നവര്‍ കുറച്ച് കോമണ്‍സെന്‍സ് കൂടി കൂട്ടി ചേര്‍ത്ത് കഥ ഉണ്ടാക്കണം ‘ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം