ഒരു കുടുംബത്തിന്റെ അടിത്തറ അമ്മയാണ്, അതിനാല്‍ വിവാഹശേഷം സിനിമയിലേക്ക് ഇല്ലെന്ന് നമിത പ്രമോദ്

വാഹശേഷം സിനിമ നിര്‍ത്തിയ നടിമാര്‍ നിരവധിയുണ്ട്. പിന്നീട് അഭിനയ രംഗത്തേക്ക് തിരിച്ചുവന്നവരുമുണ്ട്. എന്നാല്‍, പുതിയ കാലത്തെ നടിമാര്‍ വിവാഹശേഷവും അഭിനയം തുടരാന്‍ ആഗ്രഹിക്കുന്നവരാണ്. തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ നടിമാരില്‍ പലരും ഇപ്പോഴും വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ ഇവരില്‍ നിലപാടുകള്‍ കൊണ്ട് വ്യത്യസ്തയാകുകയാണ് നടി നമിത പ്രമോദ്.

വിവാഹശേഷം താന്‍ സിനിമയില്‍ വരില്ലെന്ന് നടി നമിത പ്രമോദ്. ഒരു കുടുംബത്തിന്റെ അടിത്തറ അമ്മയാണ്. താന്‍ കുടുംബത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും നമിത പ്രമോദ് പറഞ്ഞു. ിനിമ മേഖലയില്‍ നില്‍ക്കുമ്പോള്‍ ഹെയര്‍ ചെയ്തുതരാനും ഡ്രസ്സ് എടുത്തുതരാനുമൊക്കെ ആളുണ്ടാകും. എന്നാല്‍ പിന്നീട് എന്തിനും നമ്മുടെ കൂടെ ഫാമിലിയേ കാണൂവെന്നും നമിത പറയുന്നു.

കല്യാണം കഴിഞ്ഞ് സെറ്റിലായ ശേഷം അതുമായി പൊരുത്തപ്പെട്ടുപോകാന്‍ പ്രയാസപ്പെടുന്ന ധാരാളം നടിമാരെ തനിക്കറിയാം. ഇപ്പോഴും പണ്ടത്തെ ഓര്‍മ്മയില്‍ കണ്ണാടിയുടെ മുന്നില്‍ ലിപ്സ്റ്റിക്കൊക്കെ ഇട്ടുനില്‍ക്കാറുണ്ടെന്ന് ചിലര്‍ പറയാറുണ്ട്. തന്നെ സംബന്ധിച്ച് ഫാമിലിക്കാണ് പ്രാധാന്യം.

സിനിമയാണ് ജീവിതം എന്നൊന്നും താന്‍ കരുതുന്നില്ല. സിനിമയിലെ പ്രശസ്തിയും പദവിയും കുറച്ചുകാലം മാത്രമേ ഉണ്ടാകുവെന്നും നമിത പ്രമോദ് പറഞ്ഞു