‘ധ്വജ പ്രണാമം നമിതാജി, സംഘം കാവലുണ്ട്’; ആശംസകള്‍ കണ്ട് കാര്യമറിയാതെ ‘നമിത പ്രമോദ്’

തെന്നിന്ത്യന്‍ സിനിമ താരം നമിത ബി ജെ പിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. എന്നാല്‍ വാര്‍ത്തയ്ക്ക് പിന്നാലെ മലയാളെ നടി നമിത പ്രമോദിന്റെ ഫേസ്ബുക്ക് പേജിന് താഴെ ആശംസയുമായി നിരവധി പേരാണ് എത്തിയത്. നമിത ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കും താഴെ കമന്റുകള്‍ നിറയുകയാണ്. തെന്നിന്ത്യന്‍ സിനിമാ നടി നമിതയാണ് ബിജെപിയില്‍ അംഗത്വം എടുത്തത്. ഇത്തരത്തില്‍ സമാന പേരുള്ളവരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ തെറ്റിദ്ധാരണ മൂലം ഇത്തരം കമന്റുകള്‍ നിറയുന്നത് പതിവാണ്.

നമിതയെ ‘ജി’ എന്ന് അഭിസംബോധന ചെയ്തുള്ള കമന്റുകളും ഇക്കൂട്ടത്തിലുണ്ട്. ‘ധൈര്യമായി മുന്നോട്ടു പോകുക. സംഘം കാവലുണ്ട്’ എന്നാണ് ഒരു കമന്റ്. നമിതയെ കാത്ത് ഗവര്‍ണര്‍ സ്ഥാനമുണ്ടെന്നും, നല്ല തീരുമാനമെന്നും, ഇനി നമിതയുടെ സിനിമ കാണില്ലെന്നും വരെ പറഞ്ഞവരുമുണ്ട്. കമന്റിട്ടവര്‍ക്ക് ആളുമാറിപ്പോയെന്ന് തിരുത്തിയവരുമുണ്ട്.

Loading...

ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയുടെ സാന്നിധ്യത്തിലാണ് തെന്നിന്ത്യന്‍ നായികയായ നമിത ബി ജെ പി അംഗ്വത്വം സ്വീകരിച്ചത്. നേരത്തെ തമിഴ് സിനിമ സീരിയല്‍ താരമായ രാധാ രവി ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. ജെപി നഡ്ഡയില്‍ നിന്നു തന്നെയായിരുന്നു രാധാ രവി അംഗത്വം സ്വീകരിച്ചത്.

2016 ല്‍ എ.ഐ.ഡി.എം.കെ.യില്‍ നമിത മെമ്പര്‍ഷിപ് എടുത്തിരുന്നു. തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സാന്നിധ്യത്തിലായിരുന്നു നമിത എ.ഐ.ഡി.എം.കെ.യില്‍ ചേര്‍ന്നത്. മൂന്നുവര്‍ഷത്തിനു ശേഷമാണ് ഈ വര്‍ഷം അവരുടെ ഒരു സിനിമ പുറത്തിറങ്ങുന്നത്. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളില്‍ സജീവമായിരുന്ന അവര്‍ 2016ല്‍ മലയാള സിനിമയായ പുലിമുരുകനില്‍ അഭിനയിച്ചിരുന്നു. ഇതിനു ശേഷം പുറത്തിറങ്ങുന്ന ആദ്യ സിനിമയാണ് ഈ വര്‍ഷത്തേത്.

പുലിമുരുകനെക്കൂടാതെ ബ്ലാക്ക് സ്റ്റാലിയന്‍ എന്ന മലയാള സിനിമയിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഓരോ ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലും സാന്നിധ്യമറിയിച്ചു. 2017ല്‍ ബിഗ് ബോസ് തമിഴ് സീസണ്‍ ഒന്നില്‍ അവര്‍ മത്സരാര്‍ഥിയായിരുന്നു.

2008ല്‍ നമിതയുടെ പേരില്‍ അവരുടെ ആരാധകന്‍ കോയമ്പത്തൂരില്‍ ഒരു ക്ഷേത്രം നിര്‍മിച്ചത് ഏറെ വിവാദമായിരുന്നു.

നമിത ജനിച്ചത് 1984 മേയ് 10 ന് ഗുജറാത്തിലെ സൂറത്തിലാണ്. പിതാവ് ഒരു വസ്ത്രവ്യാപാരിയാണ്. ഇപ്പോള്‍ നമിത ചെന്നൈയില്‍ സ്ഥിരതാമസമാണ്. തെന്നിന്ത്യയിലും പ്രത്യേകിച്ച് തമിഴ് നാട്ടില്‍ നമിതക്ക് ധാരാളം ആരാധക ക്ലബ്ബുകള്‍ ഉണ്ട്. പ്രശസ്ത സെര്‍ച്ച് എന്‍ജിനായ ഗൂഗിളില്‍ 2008 ല്‍ ഏറ്റവും കൂടുതല്‍ അന്വേഷിക്കപ്പെട്ട തമിഴ് നടി നമിതയാണ്

2000 ല്‍ നമിത മിസ്സ്. സൂറത്ത് ആയി തിരഞ്ഞെടുക്കപ്പെട്ടൂ. അതിനു ശേഷം 2001 ല്‍ മിസ്സ്. ഇന്ത്യ മത്സരത്തിലും പങ്കെടുത്തു. ആദ്യ ചിത്രം തെലുങ്കിലെ സൊന്തം എന്ന ചിത്രമാണ്. പിന്നീട് തമിഴ് ചിത്രമായ എന്ന്കള്‍ അണ്ണ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി. അതിനു ശേഷം കന്നട, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ അഭിനയിച്ചു