നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ… കേരളത്തിന് എന്തെങ്കിലും സഹായം ചെയ്തുകൂടെയെന്ന് ആരാധകന്റെ കമന്റ്; സഹായം ചെയ്യുന്നത് നൂറ് പേരെ അറിയിക്കേണ്ട ആവശ്യമില്ലെന്ന്; നമിത

കേരളം രണ്ടാമതും ഒരു പ്രളയത്തെ നേരിട്ടപ്പോള്‍ ഇന്‍സ്റ്റഗ്രമില്‍ തന്റെ ചിത്രം പങ്കുവച്ച നമിതാ പ്രമോദിനെതിരെ വിമര്‍ശനവുമായി ആരാധകന്‍. പ്രളയം നേരിടുമ്പോള്‍ നിങ്ങള്‍ എവിടെയാണെന്നും തമിഴ്നാട്ടില്‍ നിന്ന് നടന്‍ വിജയ് പോലും 70 ലക്ഷം രൂപ സഹായം ചെയ്യുമ്പോള്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയോട് പുശ്ചം തോന്നുന്നു എന്നാണ് നിഹാല്‍ മട്ടന്നൂര്‍ എന്ന യുവാവ് പ്രതികരിച്ചത്.

യുവാവിന്റെ വാക്കുകള്‍ ഇങ്ങനെ

Loading...

നിങ്ങള് ഒക്കെ ജീവിച്ചിരിപ്പുണ്ടോ????കേരളത്തിന് ഒരു പ്രളയം അല്ലെങ്കില്‍ പ്രശ്നം വരുമ്പോള്‍ സഹായിക്കാന്‍ നിങ്ങള്‍ക്കു അല്ലെ ഉള്ളു actor vijay sir 70ലക്ഷം കൊടുത്തു എന്ന് കേള്‍ക്കുമ്പോള്‍ മലയാളം film industry യോട് പോലും പുച്ഛം തോന്നുന്നു കേരളത്തിലെ മലയാളികള്‍ അല്ലെ നിങ്ങളുടെ ഒക്കെ പടം തിയേറ്ററില്‍ പോയി കാണുന്നത് അവര്‍ക്ക് ഇത്തിരി സഹായം ചെയ്തുടെ

എന്നാല്‍ ഇതിന് മറുപടിയുമായി നമിത തന്നെ നിമിഷങ്ങള്‍ക്കകം രംഗത്തെത്തുകയും ചെയ്തു. സഹായം ചെയ്യുന്നത് നൂറ് പേരെ അറിയിക്കണം എന്നില്ല സഹോദര, നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതിയെന്നായിരുന്നു’ താരം മറുപടി നല്‍കിയത്. എന്നാല്‍ താരം മറുപടി നല്‍കിയതോടെ ഇതിന് കമന്റുകളുമായി താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ആരാധകരും എത്തി