ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മൂന്നെണ്ണം, ഒരെണ്ണം ഉപയോഗിക്കുന്ന് ഒളിഞ്ഞ് നോക്കാന്‍; നമിതയുടെ തുറന്ന് പറച്ചിലില്‍ ഞെട്ടല്‍

പൊതുവെ സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് സിനിമ പ്രവര്‍ത്തകര്‍. നടിമാരും നടന്മാരും തങ്ങളുടെ ചിത്രങ്ങളെ കുറിച്ചും മറ്റും ഉള്ള വിവരങ്ങള്‍ പ്രേക്ഷകരില്‍ എത്തിക്കാന്‍ സോഷ്യല്‍ മീഡിയയാണ് ഉപയോഗിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ഏറെ താരങ്ങളും ഇപ്പോള്‍ സജീവം. എന്നാല്‍ വളരെ വൈകിയാണ് നടി നമിത പ്രമോദ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ആരംഭിക്കുന്നത്. വൈകിയാണ് എത്തിയത് എങ്കിലും ഇപ്പോള്‍ മൂന്ന് ഇന്‍സ്റ്റ്ഗ്രാം അക്കൗണ്ടുകളാണ് താരത്തിന് ഉള്ളത്. അതില്‍ ഒരെണ്ണം ഉപയോഗിക്കുന്നത് തന്നെ ഫോളോ ചെയ്യാത്ത നടിമാരുടെ അക്കൗണ്ടില്‍ ഒളിഞ്ഞു നോക്കാനാണെന്ന് ആണ് താരം പറയുന്നത്. ഒരു സ്വകാര്യ എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ആണ് താരം ഈ തുറന്ന് പറച്ചില്‍ നടത്തിയത്.

‘എനിക്കിപ്പോള്‍ മൂന്ന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ട്. ഒന്ന് പേഴ്സണലായിട്ട് ഉപയോഗിക്കാന്‍, രണ്ടാമത്തേത് ആരാധകരുമായി സംസാരിക്കാനും മറ്റുമായിട്ട്, മൂന്നാമത്തേത് ഒളിഞ്ഞുനോക്കാനായിട്ടുള്ളത്. ചില നടിമാരൊന്നും എന്നെ ഫോളോ ചെയ്യാത്തതുകൊണ്ട് ഞാനും അവരെ ഫോളോ ചെയ്യാറില്ല. എന്നാലും അവരുടെ അക്കൗണ്ടില്‍ എന്താണ് നടക്കുന്നതെന്ന് അറിയണമല്ലോ, അതിനാണ് മൂന്നാമത്തെ അക്കൗണ്ട്.’ നമിത പറഞ്ഞു.

Loading...

മറ്റു നടിമാരെപ്പോലെ ഇന്‍സ്റ്റ?ഗ്രാമില്‍ ഇടുന്നതിനായി പ്രൊഫഷണല്‍ ക്യാമറമാനെവെച്ച് താന്‍ ഫോട്ടോ എടുക്കാറില്ലെന്നാണ് നമിത പറയുന്നത്. അച്ഛന്റെ ഫോണിലെടുക്കുന്ന ഫോട്ടോകളാണ് ഇടുന്നത്. അതിനാലാണ് തനിക്ക് ഫോളോവേഴ്‌സ് ഇല്ലാത്തതെന്നും നമിത വ്യക്തമാക്കി. ‘ ഇന്‍സ്റ്റാഗ്രാമില്‍ വളരെ വൈകി അക്കൗണ്ട് തുടങ്ങിയ ആളാണ് താന്‍. അതുകൊണ്ടുതന്നെ ഫോളോവേഴ്സും നന്നെ കുറവാണ്. ഇന്‍സ്റ്റാഗ്രാമിലേക്കും ഫേസ്ബുക്കിലേക്കുമായി പ്രൊഫഷണല്‍ ക്യാമറാമാന്മാരെ വച്ച് ഫോട്ടോ എടുക്കുന്നത് വലിയ ക്ഷമ വേണ്ടുന്ന ഒന്നാണ്. എന്നിക്കത് പറ്റില്ല. അതുകൊണ്ടുതന്നെ അച്ഛന്‍ മൊബൈലില്‍ എടുക്കുന്ന ഫോട്ടോകളാണ് ഞാന്‍ ഇന്‍സ്റ്റായിലൊക്കെ ഇടാറുള്ളത്. അതൊക്കെയാകണം ഫോളോവേഴ്സിന്റെ എണ്ണം കുറയാന്‍ കാരണം. കുറെ ഫോളോവേഴ്സ് ഉള്ളവരെ കാണുമ്പോള്‍ നല്ല അസൂയ വരാറുമുണ്ട്.’-നമിത പറഞ്ഞു.

അതേസമയം ചില ആരാധകരുടെ സ്നേഹപ്രകടനത്തില്‍ അസ്വസ്ഥത തോന്നാറുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി നമിത പ്രമോദ്. സ്നേഹം ഉള്ളതുകൊണ്ടാണ് ആരാധകര്‍ ഓടിയെത്തി സംസാരിക്കുന്നതും സെല്‍ഫി എടുക്കുന്നതും. പക്ഷേ ചില യുവാക്കള്‍ തോളില്‍ കയ്യിട്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതില്‍ അസ്വസ്ഥത തോന്നാറുണ്ടെന്ന് നമിത പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നമിത മനസ്സുതുറന്നത്.

”ചില സമയത്ത് ചിലരുടെ ആരാധനയില്‍ അസ്വസ്ഥത തോന്നിയിട്ടുണ്ട്. ചേച്ചിമാരും ചേട്ടന്മാരും ചെറിയ കുട്ടികളുമൊക്കെ സ്നേഹത്തോടെ വന്ന് സംസാരിക്കും. ഫോട്ടോയെടുക്കും. പക്ഷേ ചില ചെക്കന്മാര് വന്നിട്ട്, നമ്മുടെ തോളിലൊക്കെ കൈ വെക്കാന്‍ തോന്നും. അത് എനിക്കിഷ്ടമല്ല. നമ്മളെ ഒട്ടും പരിചയമില്ലാത്ത ആളുകളാണ്. അതില്‍ അസ്വസ്ഥത തോന്നാറുണ്ട്.

‘ഞാന്‍ പുറത്തൊക്കെ പോകുന്നയാളാണ്. പക്ഷേ ഒരുപാട് തിരക്കുള്ള സ്ഥലങ്ങളിലൊക്കെ പോകുമ്പോള്‍ പര്‍ദ്ദ ധരിച്ച് പോകാറുണ്ട്. തിരിച്ചറിഞ്ഞാലും പ്രശ്നമൊന്നുമില്ലല്ലോ, സ്നേഹം കൊണ്ടല്ലേ അവര്‍ അടുത്തുവരുന്നത്” നമിത പറഞ്ഞു.

കുട്ടിക്കാലം മുതല്‍ സിനിമാ സീരിയല്‍ രംഗത്ത് സജീവമാണ് നടി നമിത പ്രമോദ്. സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം ഇപ്പോള്‍ മുന്‍നിര നായകന്‍മാരുടെ നായികയായിട്ടാണ് തിളങ്ങുന്നത്. ദിലീപ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, പൃഥിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ മുന്‍നിര നടന്‍മാരുടെ എല്ലാം നായികയായി നമിത അഭിനയിച്ചിട്ടുണ്ട്. നമിതയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം മാര്‍ഗം കളി ആയിരുന്നു. തീയറ്ററില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയതാണ് ഇതിലെ ഊര്‍മ്മിള എന്ന നമിതയുടെ കഥാപാത്രം എന്നാലിപ്പോള്‍ ഈ കഥാപാത്രത്തിന് ലഭിക്കുന്ന പ്രതികരണത്തില്‍ സന്തോഷം പങ്കിട്ടിരിക്കയാണ് താരം. 22 വയസിനുള്ളില്‍ തന്നെ മുന്‍നിര നടിയായി മാറാന്‍ നമിത പ്രമോദിന് കഴിഞ്ഞിട്ടുണ്ട്. നമിത ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് നടന്‍ ദിലീപിനൊപ്പമാണ്. പുറത്തിറങ്ങാനിരിക്കുന്ന ഡിങ്കന്‍ ഉള്‍പെടെ അഞ്ചുചിത്രങ്ങളിലാണ് ദീലീപിന്റെ നായികയായി നമിത എത്തിയത്.