ഇതൊക്കെ കാണുമ്പോള്‍ സന്തോഷമുണ്ട് പക്ഷേ സങ്കടവും; നമിത പ്രമോദ്

Loading...

കുട്ടിക്കാലം മുതല്‍ സിനിമാ സീരിയല്‍ രംഗത്ത് സജീവമാണ് നടി നമിത പ്രമോദ്. സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം ഇപ്പോള്‍ മുന്‍നിര നായകന്‍മാരുടെ നായികയായിട്ടാണ് തിളങ്ങുന്നത്. ദിലീപ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, പൃഥിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ മുന്‍നിര നടന്‍മാരുടെ എല്ലാം നായികയായി നമിത അഭിനയിച്ചിട്ടുണ്ട്. നമിതയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം മാര്‍ഗം കളി ആയിരുന്നു. തീയറ്ററില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയതാണ് ഇതിലെ ഊര്‍മ്മിള എന്ന നമിതയുടെ കഥാപാത്രം എന്നാലിപ്പോള്‍ ഈ കഥാപാത്രത്തിന് ലഭിക്കുന്ന പ്രതികരണത്തില്‍ സന്തോഷം പങ്കിട്ടിരിക്കയാണ് താരം. 22 വയസിനുള്ളില്‍ തന്നെ മുന്‍നിര നടിയായി മാറാന്‍ നമിത പ്രമോദിന് കഴിഞ്ഞിട്ടുണ്ട്. നമിത ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് നടന്‍ ദിലീപിനൊപ്പമാണ്. പുറത്തിറങ്ങാനിരിക്കുന്ന ഡിങ്കന്‍ ഉള്‍പെടെ അഞ്ചുചിത്രങ്ങളിലാണ് ദീലീപിന്റെ നായികയായി നമിത എത്തിയത്. മാര്‍ഗം കളിയില്‍ ശക്തമായ കഥാപാത്രമായിട്ടാണ് നമിത എത്തിയതെങ്കിലും ചിത്രം തീയറ്ററില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോള്‍ നടിയുടെ ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്.

മാര്‍ഗംകളിയിലെ ഊര്‍മ്മിള. ഞാന്‍ ചെയ്ത കഥാപാത്രങ്ങളില്‍ അഭിനേത്രി എന്ന നിലയില്‍ ഞാന്‍ എക്സ്പ്ലോര്‍ ചെയ്ത കഥാപാത്രമാണ് ഊര്‍മ്മിള. സാധാരണ അഭിനയിച്ച സിനിമയുടെ റിലീസ് നോട് അനുബന്ധിച്ചാണ് പ്രേക്ഷകര്‍ കഥാപാത്രത്തോട് തോന്നിയ ഇഷ്ടം മെസ്സേജിലൂടെ യും കോളിലൂടെ യും ഞാനറിയാ.എന്നാല്‍ ഇതാദ്യമായാണ് ഒരു സിനിമയുടെ ഡിവിഡി ഇറങ്ങിയതിനു പിന്നാലെ ഇത്രയും നല്ല പ്രതികരണങ്ങള്‍.

Loading...

ഊര്‍മ്മിള ക്ക് കിട്ടിയ റസ്പോണ്‍സ് അപാരമായിരുന്നു. സിനിമ നന്നായിട്ടുണ്ട് സിനിമയിലെ കഥാപാത്രം നന്നായിട്ടുണ്ട് എന്ന് ഒരുപാട് പേര് പറഞ്ഞെങ്കിലും എന്റെ അടുത്ത് ആദ്യമായിട്ടാണ് ഒരു ഗ്രൂപ്പ് ആളുകള്‍ ഈ കഥാപാത്രം ഇത്രത്തോളം ഇന്‍ഫ്ലുവന്‍സ ചെയ്തിട്ടുണ്ട്,സ്ട്രോങ്ങാണ്..കഥാപാത്രത്തിന് ഓരോ ലെയറുകള്‍ പറ്റി ഒക്കെ സംസാരിക്കുന്നത്.ഇത്രത്തോളം ആളുകളെ ടച്ച് ചെയ്ത കഥാപാത്രം തീയേറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോകുമ്‌ബോ,ഡിവിഡി ഇറങ്ങിക്കഴിഞ്ഞു ഇത്രത്തോളം പ്രശംസ നേടി തരുമ്‌ബോള്‍ അഭിനേത്രി എന്ന നിലയില്‍ ഒരുപാട് സന്തോഷവും ഒരല്പം സങ്കടവും ഉണ്ട്. തീയറ്ററില്‍ സിനിമ വിജയിക്കുമ്‌ബോള്‍ മാത്രമാണ് സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകാറുള്ളത്. ഊര്‍മിള എന്ന കഥാപാത്രം സ്‌ക്രീനില്‍ എത്തിക്കാന്‍ എടുത്ത് കഠിനാധ്വാനത്തിന് വൈകി കിട്ടിയ അംഗീകാരമായി ഞാന്‍ ഈ മെസ്സേജുകളിലൂടെയുള്ള സ്നേഹത്തെ കാണുന്നു.ഈ സന്തോഷം എന്റെ ഈ ദിവസത്തെ മാത്രമല്ല ഇനി അങ്ങോട്ടുള്ള ദിവസങ്ങളില്‍ തുടര്‍ന്നങ്ങോട്ട് ചെയ്യാന്‍ പോകുന്ന കഥാപാത്രങ്ങള്‍ക്ക് വലിയൊരു ഇന്‍സ്പിറേഷന്‍ ആണ് എന്നാണ് താരം കുറിച്ചത്.