മിന്നൽ മുരളിക്ക് ശേഷം ടൊവിനോയുടെ നാരദൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം നാരദൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നാരദൻ. ‘വൈറസി’നു ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമെന്ന പ്രത്യേകതയുമുണ്ട് നാരദന്. ഒരു കൂട്ടം പഴയ ടെലിവിഷൻ സെറ്റുകളിൽ ഒരു കൊളാഷ് കണക്കെയാണ് നായകൻറെ മുഖം ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ തെളിയുന്നത്. ‘ ഫസ്റ്റ് ലുക്കിനൊപ്പം തന്നെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 27നാണ് ചിത്രം തിയറ്ററുകളിലെത്തുക.

ഈ വർഷം ജനുവരിയിൽ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. ഉണ്ണി ആർ രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ നിർമ്മാണം സന്തോഷ് ടി കുരുവിളയും റിമ കല്ലിങ്കലും ആഷിക് അബുവും ചേർന്നാണ്. ഛായാഗ്രഹണം ജാഫർ സാദ്ദിഖ്, സംഗീതം ഡിജെ ശേഖർ, എഡിറ്റിംഗ് സൈജു ശ്രീധരൻ, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ ഡാൻ ജോസും സൈജു ശ്രീധരനും ചേർന്ന്, വസ്ത്രാലങ്കാരം മഷർ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിബിൻ രവീന്ദർ, പിആർഒ ആതിര ദിൽജിത്ത്, വിതരണം ഒപിഎം സിനിമാസ്.

Loading...